ഹോം › ദേശീയം

ഭാര്യയുമായി ബന്ധം: വീട്ടുടമ വാടകക്കാരനെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി

By MJ Desk · 26 Mar 2025, 10:23 AM

ഹരിയാനയിൽ വീട്ടുടമസ്ഥനും സുഹൃത്തുക്കളും ചേർന്ന് വാടകക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി. റോത്തക്കിലാണ് സംഭവം. തന്റെ ഭാര്യയുമായി യുവാവിന് ബന്ധമുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെയാണ് കൊലപാതകം. ഒരു പാടത്ത് ഏഴടി ആഴമുള്ള കുഴിയെടുത്താണ് യുവാവിനെ ജീവനോടെ കുഴിച്ചിട്ടത് 2024 ഡിസംബറിലാണ് സംഭവം നടന്നതെങ്കിലും പുറത്തറിയുന്നത് ഇപ്പോഴാണ്. ജഗ്ദീപ് എന്നയാളാണ് കൊല്ലപ്പെട്ടത്. മസ്ത്‌നാഥ് സർവകലാശാലയിലെ യോഗാധ്യാപകനായിരുന്നു ജഗ്ദീപ്. ഹർദീപ് എന്നയാളുടെ വീട്ടിലാണ് ഇയാൾ വാടകക്ക് താമസിച്ചിരുന്നത് ജഗ്ദീപിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം നടന്നത്. ഡിസംബർ 24ന് ഹർദീപും സുഹൃത്തുക്കളും ചേർന്ന് ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയി. കൈകാലുകൾ ബന്ധിക്കുകയും ശബ്ദമുണ്ടാക്കാതിരിക്കാൻ മുഖത്ത് ടേപ്പ് ഒട്ടിക്കുകയും ചെയ്തു. തുടർന്നാണ് ജീവനോടെ കുഴിച്ചുമൂടിയത് ജഗ്ദീപിനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം കണ്ടെത്തിയത്. ജഗ്ദീപിന്റെ കോൾ രേഖകൾ പരിശോധിച്ചതോടെ പോലീസിന് സംശയം തോന്നി. തുടർന്ന് ഹർദീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം
പൂർണ്ണ പേജ് കാണുക ›