ഹോം › ദേശീയം

ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്; പത്മജയുടെ കോൺഗ്രസ് പ്രവേശനം ചർച്ചയായില്ല

By Metro Journal Team · 27 Nov 2026, 03:20 PM

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മല്ലികാർജുൻ ഖാർ ഖെയുമായി കൂടികാഴ്ച്ച നടത്തി. സംസ്ഥാന വിഷയങ്ങൾ ചർച്ചയായി. വസതിയിൽ എത്തിയാണ് ഖാർഗയെ കണ്ടത്. കേരളത്തിലെ സംഘടന കാര്യങ്ങളും ചർച്ചയായി. കേരളത്തിലെ പൊതു രാഷ്ട്രീയ സാഹചര്യം ചർച്ചയായി. പത്മജയുടെ കോൺഗ്രസ് പ്രവേശനം ഖർഗെയുമായുള്ള യോഗത്തിൽ ചർച്ചയായില്ല.

ഇന്നും നാളെയും ഡെൽഹിയിൽ നടക്കുന്ന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് പോയതെങ്കിലും, സംസ്‌ഥാന കോൺഗ്രസിൽ സ്‌ഥിതി വഷളായ പശ്‌ചാത്തലത്തിൽ ദേശീയ നേതൃത്വവുമായി ചർച്ച നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു. അതേസമയം, രണ്ട് ദിവസമായി കേരളത്തിൽ ഉണ്ടായിരുന്ന എഐസിസി ജനറൽ ദീപാദാസ് മുൻഷിയും ഡൽഹിയിലേക്ക് മടങ്ങി.

കേരളത്തിലെ രാഷ്‌ട്രീയ സ്‌ഥിതിഗതികൾ കെപിസിസി ആസ്‌ഥാനത്ത് ഇരു നേതാക്കളും രണ്ടു ദിവസമായി വിലയിരുത്തിയിരുന്നു. കൂടിയാലോചനകൾ ഇല്ലാതെ മുഖ്യമന്ത്രി ചില തീരുമാനങ്ങൾ എടുക്കുന്നതാണ് ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നവരെ തഴയുന്നെന്നും ചൂണ്ടിക്കാട്ടി എ വിഭാഗം നേതാക്കൾ കോൺഗ്രസ് അധ്യക്ഷനെ കണ്ട് പരാതി പറഞ്ഞതിന് പിന്നാലെയാണ് കെപിസിസി പ്രസിഡണ്ട് ഡെൽഹിയിലെത്തുന്നത്.

വൈദ്യുതി വാങ്ങലിലും പിഎസ്‌സി നിയമനങ്ങളിലും വിശ്വാസത്തിലെടുക്കാതെ മുഖ്യമന്ത്രി നീങ്ങിയതിൽ സണ്ണി ജോസഫിനും അതൃപ്‌തിയുണ്ട്. കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത്‌ നിന്ന് ഒഴിയാൻ സന്നദ്ധനാണ്, എന്നാൽ, ആ പദവിയിൽ തുടരുന്ന കാലത്തോളം തന്നെക്കൂടി വിശ്വാസത്തിലെടുത്ത് വേണം സർക്കാരിന്റെ പ്രധാന തീരുമാനങ്ങളെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ സന്ദർശിക്കാനുള്ള അനുമതിയാണ് സണ്ണി ജോസഫ് തേടിയിട്ടുള്ളത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#congress#delhi#ന്യൂഡൽഹി#പത്മജ#മന്ത്രി

ബന്ധപ്പെട്ട വാർത്തകൾ

കലക്ടർക്ക് അശ്ലീല സന്ദേശമയച്ച കേസ്; ടിവികെ എംഎൽഎ സി. അരുൾ വിഘ്‌നേഷ് അറസ്റ്റിൽവനിതാ സംവരണ ബിൽ: ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 2051 വരെ മരവിപ്പിക്കുംതിരുപ്പറകുൺറം ദീപം വിവാദം: തമിഴ്‌നാട് സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നാളെ ദീപം തെളിയിക്കാൻ ഉത്തരവ്സാമൂഹിക ആവശ്യത്തിനായി പിരിച്ച സംഭാവന സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി; മഹാരാഷ്ട്രയിൽ യുവാവിനെതിരെ കേസ്ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശി അറസ്റ്റിൽജുഡീഷ്യൽ നിയമനങ്ങളിൽ സമുദായ പക്ഷപാതമെന്ന് ആരോപണം; രാഷ്ട്രപതിക്ക് കത്തയച്ച് മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്
പൂർണ്ണ പേജ് കാണുക ›