ഹോം › ദേശീയം

വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി തമിഴ്നാട് : പ്രമേയം പാസാക്കി

By News Desk · 27 Mar 2025, 09:01 PM

ചെന്നൈ : വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്. പ്രതിപക്ഷമായ അണ്ണാഡിഎംകെ പ്രമേയത്തെ പിന്തുണച്ചു. പ്രമേയം പാസാക്കിയതിന് പിന്നാലെ എല്ലാവര്‍ക്കും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നന്ദി അറിയിച്ചു. വഖഫ് ബില്ല് മതസ്വാതന്ത്ര്യത്തിന് എതിരാണ്. മുസ്‌ലിം വികാരം വ്രണപ്പെടുത്തുന്നതാണ്. സര്‍ക്കാര്‍ കണ്ടെത്തിയ വഖഫ് സ്വത്തുക്കള്‍ വഖഫ് ബോര്‍ഡിന് കീഴില്‍ വരില്ലെന്നാണ് ഭേദഗതി പറയുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. മുസ്‌ലിങ്ങളല്ലാത്തവര്‍ സൃഷ്ടിച്ച വഖഫുകള്‍ അസാധുവായി കണക്കാക്കുമെന്നും ബില്ലില്‍ പറയുന്നു. ഇത് ആശയക്കുഴപ്പവും അവിശ്വാസവും വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വഖഫ് ഭേദഗതി ബില്ലിനെതിരെ കര്‍ണാടക നിയമസഭയും പ്രമേയം പാസാക്കിയിരുന്നു. ഏകപക്ഷീയമായ ബില്ലാണിതെന്നും പ്രതിപക്ഷത്തിന്റെ ശബ്ദങ്ങളെ കേന്ദ്രസര്‍ക്കാര്‍ തിരസ്‌കരിക്കുകയാണെന്നും പറഞ്ഞായിരുന്നു പ്രമേയം പാസാക്കിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം
പൂർണ്ണ പേജ് കാണുക ›