ഹോം › ദേശീയം

മുൻ ചക്രം തകർന്നു; തായ്‌ലൻഡ് വിമാനത്താവളത്തിൽ ഹാർഡ് ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം

By MJ Desk · 11 Mar 2026, 05:13 PM

ഹൈദരാബാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം തായ്‌ലൻഡിലെ ഫുക്കറ്റ് വിമാനത്താവളത്തിൽ ഹാർഡ് ലാൻഡിംഗ് നടത്തി. നിലത്തിറക്കുന്നതിനിടെ വിമാനത്തിന്റെ മുൻവാശത്തെ ലാൻഡിംഗ് ഗിയറിന് കേടുപാടുണ്ടായി. റൺവേയിലൂടെ നീങ്ങുന്നതിനിടെ മുൻഭാഗത്തെ ചക്രഭാഗം വേർപെട്ട് റൺവേയിൽ ഉരസി നീങ്ങുകയായിരുന്നു

സംഭവത്തെ തുടർന്ന് റൺവേ താത്കാലികമായി അടച്ചു. ബോയിംഗ് 737 മാക്‌സ് 8 എന്ന വിമാനത്തിൽ 133 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അധികൃതർ ഉടൻ സുരക്ഷാ നടപടികൾ സ്വീകരിച്ചു

തകർന്ന ചക്രഭാഗങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹൈദരാബാദ്-ഫുക്കറ്റ് വിമാനത്തിന് വിമാനത്താവളത്തിൽ വെച്ച് മുൻവശത്തെ ചക്രത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതായും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു
 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതിസാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർമണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം
പൂർണ്ണ പേജ് കാണുക ›