ഹോം › ദേശീയം

സ്ഥിരമായി ഭിക്ഷ യാചിക്കാനെത്തുന്ന ആളോടൊപ്പം മക്കളെയും ഉപേക്ഷിച്ച് ഭാര്യ ഒളിച്ചോടിയെന്ന് ഭർത്താവിന്റെ പരാതി

By MJ Desk · 07 Jan 2025, 03:21 PM

തന്നെയും ആറ് മക്കളെയും ഉപേക്ഷിച്ച് ഭാര്യ യാചകനൊപ്പം ഒളിച്ചോടിയെന്ന് ഭർത്താവിന്റെ പരാതി. ഉത്തർപ്രദേശ് ഹർദോയ് ജില്ലയിലാണ് സംഭവം. രാജേശ്വരിയെന്ന 36കാരിയാണ് സ്ഥിരമായി ഭിക്ഷ യാചിക്കാനെത്തുന്ന നൻഹെ പണ്ഡിറ്റ് എന്ന 45കാരനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ ഭർത്താവ് രാജു നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജേശ്വരിക്കും ആറ് മക്കൾക്കുമൊപ്പമാണ് രാജു താമസിച്ചിരുന്നത്. സ്ഥിരമായി ഭിക്ഷക്ക് വരുന്ന നൻഹെയുമായി രാജേശ്വരി സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഇവർ ഫോണിൽ ബന്ധപ്പെടാനും ആരംഭിച്ചു ജനുവരി മൂന്നിന് ചന്തയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് രാജേശ്വരി വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോൾ താൻ എരുമയെ വിറ്റ് സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടതായി മനസിലാക്കി. അന്വേഷിച്ചപ്പോൾ നൻഹെ പണ്ഡിറ്റും സ്ഥലം വിട്ടതായി മനസിലായെന്ന് രാജുവിന്റെ പരാതിയിൽ പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സാക്കിർ നായിക്കിന്റെ ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർമണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംതാൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണംഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി
പൂർണ്ണ പേജ് കാണുക ›