{"vars":{"id": "89527:4990"}}

ഒരു ആഗ്രഹം ബാക്കിയുണ്ടായിരുന്നു, അത് നിറവേറ്റണം; രാജ്യസഭയിലേക്ക് പോകുന്നുവെന്ന് സ്ഥിരീകരിച്ച് നിതീഷ് കുമാർ
 

 

ബിഹാർ മുഖ്യമന്ത്രി പദം രാജിവെച്ച് രാജ്യസഭയിലേക്ക് പോകുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് നിതീഷ് കുമാർ. തന്റെ മനസിൽ ഒരു ആഗ്രഹമുണ്ടായിരുന്നു. ആ അഭിലാഷം നിറവേറ്റുന്നതിനായാണ് പോകുന്നതെന്ന് എക്‌സ് പോസ്റ്റിലൂടെ നിതീഷ് പ്രതികരിച്ചു. രാജ്യസഭയിലേക്ക് മത്സരിക്കാൻ നിതീഷ് ഇന്ന് പത്രിക സമർപ്പിക്കും

പാർലമെന്റിന്റെ ഇരു സഭകളിലും സംസ്ഥാന നിയമസഭയുടെ ഇരുസഭകളിലും അംഗമാകാനുള്ള ആഗ്രഹം തന്റെ പാർലമെന്ററി യാത്രയുടെ തുടക്കത്തിലെ ഉണ്ടായിരുന്നുവെന്നും നിതീഷ് എക്‌സിൽ കുറിച്ചു. ലോക്‌സഭാ എംപി, എംഎൽഎ, എംഎൽസി എന്നീ നിലകളിൽ നിതീഷ് ഇതിനോടകം പ്രവർത്തിച്ചിട്ടുണ്ട്

നിതീഷ് രാജിവെക്കുമ്പോൾ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കും. നിതിഷീന്റെ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കും. പുതിയ ബിഹാർ സർക്കാരിന് തന്റെ പൂർണ സഹകരണവും മാർഗനിർദേശവും ഉണ്ടായിരിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു