{"vars":{"id": "89527:4990"}}

പരിഭ്രാന്തരായി വാങ്ങിക്കൂട്ടേണ്ട കാര്യമില്ല; രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി ക്ഷാമമില്ലെന്ന് എണ്ണ കമ്പനികൾ
 

 

രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവക്ക് ക്ഷാമമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പൊതുമേഖല എണ്ണക്കമ്പനികൾ. ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളുടേതാണ് അറിയിപ്പ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന സാഹചര്യത്തിലാണ് കമ്പനികൽ ഔദ്യോഗിക അറിയിപ്പ് നൽകിയത്

രാജ്യത്തുടനീളം ഇന്ധനവിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ട്. എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണ്. ഇന്ധനക്ഷാമമുണ്ടാകുമെന്ന് കരുതി ജനങ്ങൾ കൂട്ടത്തോടെ അമിതമായി ഇന്ധനം ശേഖരിക്കരുതെന്ന് കമ്പനികൾ അഭ്യർഥിച്ചു. ഇത്തരം പരിഭ്രാന്തി വാങ്ങളുകൾ ഒഴിവാക്കണം. സാധാരണ നിലയിലുള്ള ഉപഭോഗം തുടരണം

ക്രൂഡ് ഓയിൽ അടക്കം മതിയായ ശേഖരം നിലവിലുണ്ട്. വിതരണ ശൃംഖല തടസ്സമില്ലാതെ പ്രവർത്തിക്കുന്നതായും കമ്പനികൾ ചൂണ്ടിക്കാട്ടി. വ്യാജ പ്രചാരണങ്ങൾ തടയാൻ എല്ലാവരും സഹകരിക്കണം. സുഗമമായ വിതരണം ഉറപ്പാക്കാൻ എല്ലാ പമ്പുകൾക്കും കർശനം നിർദേശം നൽകിയതായും അറിയിപ്പിൽ പറയുന്നു