ഹോം › ദേശീയം

ഇത് തുടക്കം മാത്രം, പഹൽഗാമിനുള്ള മറുപടി ഓപറേഷൻ സിന്ദൂറിൽ അവസാനിക്കില്ലെന്ന് പ്രധാനമന്ത്രി

By MJ Desk · 08 May 2025, 10:29 AM

പഹൽഗാം ഭീകരാക്രമണത്തിന്റെ മറുപടി ഓപറേഷൻ സിന്ദൂറിൽ അവസാനിക്കില്ലെന്ന് ഇന്ത്യ. ഇത് തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാത്തിനും തയ്യാറായി ഇരിക്കാൻ മന്ത്രിമാരോട് പ്രധാനമന്ത്രി നിർദേശിച്ചു. ഇനിയും പാക് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യയുടെ തീരുമാനം സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനും മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാക്കിസ്ഥാന്റെ കൂടുതൽ തീവ്രവാദ ക്യാമ്പുകൾ ഇന്ത്യ ലക്ഷ്യം വെക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നിയന്ത്രണരേഖയിലെ സാധാരണക്കാർക്ക് നേരെയുള്ള തക്കതായ നടപടിക്ക് തിരിച്ചടി നൽകാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് ഓപറേഷൻ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടാകുമെന്നാണ് കേന്ദ്രം നൽകുന്ന സൂചന. ഇന്ത്യയുടെ പട്ടികയിൽ 21 ഭീകര കേന്ദ്രങ്ങളാണ് പാക്കിസ്ഥാനിലുള്ളത്. ഇതിൽ 9 എണ്ണം മാത്രമാണ് ആക്രമിച്ചത്. ബാക്കി ഭീകര കേന്ദ്രങ്ങളിലും ആക്രമണം നടന്നേക്കുമെന്ന സൂചനയാണ് സർക്കാർ നൽകുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർയു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതിരാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപിഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
പൂർണ്ണ പേജ് കാണുക ›