ശബരിമലയിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും പ്രവേശനം വേണം; ഹർജി പരിഗണിക്കാതെ മദ്രാസ് ഹൈക്കോടതി
ശബരിമല ക്ഷേത്രത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് തടസ്സമില്ലാതെ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ചെന്നൈ സ്വദേശിയും തമിഴ്‌നാട് ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡ് അംഗവുമായ അനുശ്രീയാണ് കോടതിയെ സമീപിച്ചത്.
ശബരിമല കേരളത്തിലായതിനാൽ വിഷയത്തിൽ ഇടപെടേണ്ടത് കേരള ഹൈക്കോടതിയാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുള്‍ മുരുകൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സമാനമായ മറ്റൊരു ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ വർഷം തീർത്ഥാടനത്തിനെത്തിയ തനിക്കും മറ്റ് 15 ട്രാൻസ്‌ജെൻഡർ തീർത്ഥാടകർക്കും പമ്പയിലെ ഗണപതി ചെക്ക്‌പോസ്റ്റിന് സമീപം പ്രവേശനം നിഷേധിച്ചെന്നാണ് ഹർജിയിലെ ആരോപണം. 2022 മുതൽ ശബരിമലയിൽ ദർശനം നടത്തിവരുന്നതായും ഹർജിക്കാരി വ്യക്തമാക്കിയിരുന്നു.
വ്യക്തിപരമായി പരാതി നേരിടുന്ന ഒരാൾക്ക് പൊതുതാൽപര്യ ഹർജി നൽകാനാകുമോയെന്നും കോടതി ചോദിച്ചു. തുടർന്ന് ഹർജി പിൻവലിച്ച് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ശബരിമലയിൽ ശുചിത്വമില്ലായ്മ; കടകൾക്ക് ഒരു ലക്ഷം രൂപ പിഴ, ഒരാഴ്ചയ്ക്കിടെ 29 നിയമലംഘനങ്ങൾ

തിരുപ്പറങ്കുൻറം കാർത്തിക ദീപ വിവാദം: സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകൾ

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ല; തിരുപ്പരൻകുണ്ട്രത്ത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപം മാത്രം കാർത്തിക ദീപം തെളിയിച്ച് വിജയ് സർക്കാർ

മുഖ്യമന്ത്രിയുടെ അനുനയ നീക്കം പാളി; മുറിവുണങ്ങട്ടെ, എന്നിട്ടാകാം ചർച്ചയെന്ന് ഓർത്തഡോക്സ് സഭ

ശബരിമല ദർശനം: തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ
