{"vars":{"id": "89527:4990"}}

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്ന് പ്രധാനമന്ത്രി
 

 

പശ്ചിമേഷ്യൻ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണം. രാഷ്ട്രത്തലവൻമാരുമായി സംസാരിക്കുന്നുണഅടെന്നും മോദി പറഞ്ഞു. ലോക്‌സഭയിൽ പ്രസ്താവന നടത്തുകയായിരുന്നു പ്രധാനമന്ത്രി

വിദേശകാര്യ മന്ത്രിയും പെട്രോളിയം മന്ത്രിയും വിഷയത്തിൽ സഭയിൽ സംസാരിച്ചു. നാളെ രാജ്യസഭയിലും പ്രധാനമന്ത്രി പ്രസ്താവന നടത്തും. യുദ്ധം നടത്തുന്നതിലെ ആശങ്കയും അതിനെ ഒറ്റക്കെട്ടായി നേരിടണമെന്നുമാണ് 25 മിനിറ്റ് നേരം നീണ്ടുനിന്ന പ്രസംഗത്തിൽ മോദി പറഞ്ഞത്

ലോകത്തെ സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങളിലും യുദ്ധം ബാധിക്കുന്നു. ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു. യുദ്ധം നടക്കുന്ന മേഖലയുമായി ഇന്ത്യക്ക് നല്ല വ്യാപാര ബന്ധമുണ്ട്. ഇന്ത്യയിലേക്ക് എത്തുന്ന ക്രൂഡ് ഓയിലിന്റെ വലിയൊരു ഭാഗം ഈ മേഖലയിൽ നിന്നാണ്. ഒരു കോടി ഇന്ത്യക്കാർ ഈ മേഖലയിലുണ്ട്

കപ്പലുകളിലും നിരവധി ഇന്ത്യക്കാരുണ്ട്. ഇന്ത്യ യുദ്ധത്തിനെതിരെ ഒറ്റക്കെട്ടായി സന്ദേശം നൽകണം. ചിലർക്ക് ജീവൻ നഷ്ടമായത് ദുഃഖകരമാണ്. പരുക്കേറ്റവർക്ക് ചികിത്സ നൽകി വരികയാണ്. ഇന്ത്യൻ എംബസികൾ കൃത്യമായി ഇടപെടുന്നുണ്ട്. സംഘർഷത്തിനിടെ 3,75,000 ഇന്ത്യക്കാർ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങി എ്തതിയെന്നും മോദി പറഞ്ഞു്‌