ഹോം › ദേശീയം

സഹീർ ഞാൻ നിന്നെ സ്നേഹിക്കുന്നു’; 20 വർഷങ്ങൾക്കു ശേഷം വൈറൽ ഫാൻഗേളിനെ കണ്ടു മുട്ടി സഹീർ ഖാൻ: വീഡിയോ

By News Desk · 15 Mar 2025, 07:34 PM

ഇന്ത്യ-പാക്കിസ്ഥാൻ മാച്ചിനിടെ ഗ്യാലറിയിൽ അരങ്ങേറിയ മനോഹരമായ ഒരു പ്രണയ കഥ ഓർമയില്ലേ. സഹീർ ഞാൻ നിങ്ങളെ പ്രണയിക്കുന്നു എന്നെഴുതിയ പ്ലക്കാർഡുമായി ഗ്യാലറിയിൽ ഇരുന്ന പെൺകുട്ടി സഹീർ ഖാന്‍റെയും ക്രീസിൽ നിന്നിരുന്ന സേവാഗിന്‍റെയും ചുണ്ടിൽ ചിരിയുണർത്തിയ നിമിഷം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 2005ൽ ബംഗളൂരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു ആ നിമിഷം അരങ്ങേറിയത്. ത്രിവർണ പതാകയുടെ നിറങ്ങൾ മുഖത്ത് പുരട്ടിയിരുന്ന പെൺകുട്ടി സ്ക്രീനിൽ തന്‍റെ മുഖം തെളിഞ്ഞപ്പോഴേ നാണിച്ച് മുഖം പൊത്തി. https://x.com/stuff_you_love/status/1900605743990272459 എങ്കിലും സഹീറിനായി ഒരു ചുംബനം പറത്തി വിടാൻ മടിച്ചില്ല. യുവ്‌രാജിനൊപ്പം ഇരുന്നിരുന്ന സഹീർഖാനും തിരികെ ചുംബനം പറത്തി. ഇപ്പോഴിതാ 20 വർഷങ്ങൾക്കു ശേഷം അതേ ഫാൻ ഗേളുമായി വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് ഇന്ത്യയുടെ എക്കാലത്തെയും സ്റ്റാർ ക്രിക്കറ്റർ സഹീർ ഖാൻ. https://www.instagram.com/reel/DHMOwVYIU3y/?utm_source=ig_web_button_share_sheet കാലങ്ങൾക്കു ശേഷം കണ്ടു മുട്ടുമ്പോഴും സഹീർ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നെഴുതിയ കാർഡ് പെൺകുട്ടിയുടെ കൈവശമുണ്ടെന്നതാണ് രസകരം. ഇരുവരുടെയും കണ്ടുമുട്ടലും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യംമോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധിപാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതികുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കിജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജിപ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം
പൂർണ്ണ പേജ് കാണുക ›