പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണമുന്നയിക്കാൻ താൻ ആവശ്യപ്പെട്ടുവെന്ന് പറയുന്നത് പച്ചക്കള്ളമാണ്. അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിന് വേണ്ടിയുള്ള ഗൂഢാലോചനയാണ് അൻവർ ഇന്ന് അവതരിപ്പിച്ചത്. നിലനിൽപ്പിന് വേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, തന്റെ മുൻകാല ചെയ്തികളുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് അൻവർ ശ്രമിക്കുന്നത്.
നുണപറഞ്ഞും പ്രചരിപ്പിച്ചും മാത്രം നിലനിൽക്കാൻ കഴിയുന്ന പരമ ദയനീയ അവസ്ഥയിലാണ് അൻവർ എത്തിയിരിക്കുന്നത്. ഇതിന് മുമ്പും തികച്ചും അവാസ്തവുമായ വ്യാജ ആരോപണങ്ങൾ എനിക്കെതിരെ അൻവർ ഉന്നയിച്ചിരുന്നു. വ്യാജ ആരോപണങ്ങൾക്കെതിരെ ഞാൻ നിയമ നടപടി സ്വീകരിക്കുകയും കോടതിയിൽ കേസ് ഫയൽ ചെയ്യുകയും അൻവറിനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുമുണ്ട്. അൻവറിന്റെ പുതിയ ആരോപണത്തിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും പി ശശി പറഞ്ഞു