Kerala

ഇളക്കം തട്ടാത്ത കോട്ടയോ…അതൊക്കെ പണ്ട്; വേണമെങ്കില്‍ പിണറായിക്കെതിരെയും മത്സരിക്കും

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചാലും പിന്തുണക്കും

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യു ഡി എഫിനായി മത്സരിച്ചാലും അദ്ദേഹത്തെ പിന്തുണക്കുന്നതിന് യാതൊരു മടിയുമില്ലെന്നും ഇളക്കം തട്ടാത്ത കോട്ടയെന്നൊന്നില്ലെന്നും പി വി അന്‍വര്‍. മാതൃഭൂമിയിലെ ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി ഇക്കുറിയും മത്സരിക്കും. യു ഡി എഫ് അനുവദിച്ചാല്‍ അദ്ദേഹത്തിന് എതിരെയും മത്സരിക്കാന്‍ ഞാന്‍ തയ്യാറാണ്.

ഉറച്ച കോട്ടകളൊക്കെ പണ്ടായിരുന്നു . ഇളക്കം തട്ടില്ല, തൊടാന്‍ പറ്റില്ല എന്നുപറയുന്ന കാലമൊക്കെ കഴിഞ്ഞെന്നും പി.വി.അന്‍വര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായിക്കഴിഞ്ഞു. ഇപ്പോഴുള്ളതെല്ലാം ഇളകിയ കോട്ടകളാണ്. അടിത്തറ ഇളകിയ കോട്ടകള്‍. പിണറായിയെ താഴെയിറക്കാനുള്ള പോരാട്ടത്തിനാണ് യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെതന്നെ തുടരും. എനിക്ക് എത്ര സീറ്റുവേണം ആ സീറ്റുവേണം എന്നൊക്കെ പറയാന്‍ കഴിയുമോ? അതൊക്കെ അവരാണ് മാന്യമായി പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. പാര്‍ലമെന്ററി രാഷ്ട്രീയ രംഗത്തുനിന്ന് പിന്‍മാറിയെന്നോ ജീവിതത്തില്‍ ഇനിയൊരിക്കലും മത്സരിക്കില്ലെന്നോ ഒന്നും പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല, അതിന് സാധ്യവുമല്ല. എന്റെ രാജികൊണ്ട് ഒരു തിരഞ്ഞെടുപ്പാണ് വന്നിരിക്കുന്നത്. എന്നാല്‍ അതിനുമുന്‍പ് കൂടുതല്‍ രാജി വന്നേക്കാം. അവിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് വരാന്‍ സാധ്യതയുണ്ട്. അവിടെയും യു.ഡി.എഫിന് നിരുപാധിക പിന്തുണ തന്നെയായിരിക്കും. അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!