അപരിചിത : ഭാഗം 7

എഴുത്തുകാരി: മിത്ര വിന്ദ

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

അങ്ങനെ അവരുടെ കൂടെ ശ്രീഹരിയും മേഘ്‌നയും കൂടി യാത്ര ആരംഭിച്ചു.

15മിനിറ്റ് എടുത്തതെ ഒള്ളു…
അപ്പോളേക്കും  ഒരു ബസ്സ്റ്റാൻഡ് എത്തി..

ദേ മോനേ….. പാലക്കാട്‌ ബസ് വരുന്നു… നീ ഒന്നു ഹോൺ അടിച്ചു അത് നിർത്തിക്കെ..

ആ മധ്യവയസ്‌കൻ മകനോട് പറഞ്ഞു..

അയാൾ പെട്ടന്ന് ഹോൺ അടിച്ചു… എന്നിട്ട് ഗ്ലാസ്‌ താഴ്ത്തി കൈ കൊണ്ട് കാണിച്ചു.

രാത്രി 8മണി ആയി കാണും അപ്പോൾ..

ഡ്രൈവർ ബസ് നിർത്തി..

പെട്ടന്ന് തന്നെ രണ്ടാളും കൂടി ബാഗും എടുത്ത് അവരോടു ജസ്റ്റ്‌ താങ്ക്സ് പറഞ്ഞു ബസ് ലക്ഷ്യമാക്കി ഓടി..

അധികം ആളുകൾ ഇല്ലായിരുന്നു എങ്കിലും, ശ്രീഹരി പോയി ഇരുന്ന സീറ്റിൽ തന്നെ ആണ് മേഘ്‌നയും വന്നു ഇരുന്നത്.

അവൻ അവളെ ഒന്നു നോക്കി…

കുട്ടിക്ക് എവിടെ ആണ് പോകേണ്ടത്… ശ്രീ അവളോട് ചോദിച്ചു…

പാലക്കാട്‌… അവൾ പറഞ്ഞു..

അവിടെ ആരെങ്കിലും വരുമോ… ലേറ്റ് ആകുമെന്ന് വിളിച്ചു പറഞ്ഞോ… അവൻ വീണ്ടും ചോദിച്ചു.

പെട്ടന്ന് അവൾ, തന്റെ രണ്ട് കൈകളും അവന്റെ മുൻപിൽ കൂട്ടി പിടിച്ചു. കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു.

എന്നെ ഒന്നു സഹായിക്കണം…

പ്ലീസ്…

അവൾ കേണു..

അവൻ കാര്യം മനസിലാകാതെ അവളെ നോക്കി.

ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ ഈശ്വരാ… അവൻ ചുറ്റിലും നോക്കി.

കണ്ണുകൾ തുടയ്ക്കു… എന്നിട്ട് സംസാരിക്കുക..

അവൻ പറഞ്ഞു..

സാർ…. എന്റെ മാര്യേജ് കഴിഞ്ഞിട്ട് വൺ വീക്ക്‌ ആയതേ ഒള്ളു, ലവ് മാര്യേജ് ആയിരുന്നു, ആൾ ജോലി സ്ഥലത്തു പോയതാണ്, ഒരു വീട് റെഡി ആക്കുവാനായി, എന്റെ ഹസ്ബൻഡ് രണ്ട് ദിവസത്തിനുള്ളിൽ  വരും.

എന്നെ അതുവരെ സാറിന്റെ വിട്ടിൽ ഒന്നു താമസിക്കുവാൻ അനുവദിക്കുമോ… പ്ലീസ്… അവൾ യാചിച്ചു..

എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ ആയിരുന്നു ഞാൻ ഇത്രയും ഡേയ്‌സ്  അവളുടെ ഫാദർ ഇന്നലെ കുടിച്ചിട്ട് വന്നു… അയാൾ എന്നോട് കുറെ ദേഷ്യപ്പെട്ടു… കണ്ടുപോകരുത് എന്ന് പറഞ്ഞു.. അങ്ങനെ ഞാൻ അവിടെ നിന്നു ഇറങ്ങിയത് ആണ്… അവൾ വീണ്ടും പറഞ്ഞു.

ഇവൾ പറയുന്നത് സത്യം ആണോ… അവൻ ചിന്തിച്ചു..

നിങ്ങളുടെ നാട് എവിടെ ആണ്… അവൻ അവളേ നോക്കി.

എന്റെ നാട് ട്രിവാൻഡ്രം.. ആൾ നോർത്ത് ഇന്ത്യൻ ആണ്… അവൾ പറഞ്ഞു.

ഓഹ്…

….(മോനേ നിങ്ങൾ നോർത്ത് ഇന്ത്യൻ ആണോ… ഈ താലി കണ്ടിട്ട് ചോദിച്ചതാ… ആ സ്ത്രീയുടെ വാക്കുകൾ അവൻ ഓർത്തു.. )

സത്യം ആണോ… അവൻ അവളെ നോക്കി..

അതേ സാർ…. സത്യം ആണ്… അവൾ വിതുമ്പി..

ഈശ്വരാ…. കാര്യം ഒക്കെ ശരി ആയിരിക്കും… പക്ഷെ താൻ എന്താ ചെയ്ക… അവൻ ആലോചിച്ചു.

സാർ… പ്ലീസ്.. എന്നെ ഉപേക്ഷിക്കരുതേ… പ്ലീസ്… അവൾ കരയുകയാണ്.

ശരി ശരി കണ്ണ് തുടയ്ക്ക്… എന്തെങ്കിലും വഴി കാണാം…..എന്ത് കണ്ടിട്ടാണ് താൻ അങ്ങനെ പറഞ്ഞത് എന്ന്  പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് അവൻ ഓർത്തത്…

പാലക്കാട്‌….. പാലക്കാട്‌….

കണ്ടക്ടർ വിളിച്ചു പറഞ്ഞു..

ശ്രീഹരി ഇറങ്ങി… പിറകെ മേഘ്‌നയും..

ഇല്ലത്തു  നിന്ന് ആരും വിളിച്ചില്ലലോ ശ്രീ ഓർത്തു..

നോക്കിയപ്പോൾ ഫോൺ സ്വിച്ചഡ് ഓഫ്‌ ആയിരുന്നു..

ഹോ കഷ്ടം…. എന്റെ ദൈവമേ… അവൻ അത് എടുത്ത് ഓൺ ചെയ്തു , അതുപോലെ തന്നെ ഓഫ് ആക്കുകയും ചെയ്തു…

നേരത്തെ പറഞ്ഞിരുന്നു എങ്കിൽ അച്ഛൻ വന്നു നിൽക്കുമായിരുന്നു എന്ന് അവൻ ഓർത്തു.

സാർ…

ശ്രീഹരി ഞെട്ടി തിരിഞ്ഞു..

അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവനെ നോക്കി..

തന്നെ ഉപേക്ഷിക്കരുതേ… അവളുടെ കണ്ണുകൾ ആണ് അത് പറയുന്നത്.

ഈ കുട്ടിയെ എങ്ങനെ ഈ വഴിയിൽ നിർത്തും…

വേറെ ഒരിടവും അവൾക്ക് പോകാൻ ഇല്ലായിരുന്നു..

ഇല്ലത്തേക്ക് കൊണ്ട് ചെല്ലുന്നത് ആലോചിക്കാൻ വയ്യാ…

കുറച്ചു കൂടി മുൻപ് ആയിരുന്നു എങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു.

പക്ഷെ ഇപ്പോൾ സമയം 9.30കഴിഞ്ഞു.

ഒടുവിൽ അവൻ ഒരു തീരുമാനം എടുത്തു..

ഇല്ലത്തു എല്ലാവരോടും കാര്യം പറയാം… അവർക്ക് പറഞ്ഞാൽ മനസ്സിലാകുമല്ലോ. ശുഭാപ്തി വിശ്വാസത്തോടെ അവൻ ഓർത്ത.

തന്നെയുമല്ല,

രണ്ട് ദിവസത്തെ കാര്യം അല്ലേ ഒള്ളു… അവൻ അങ്ങനെ ചിന്തിച്ചു.

ഒരു ഓട്ടോ വിളിച്ചു നമ്മൾക്കു പോകാം.. അവൻ പറഞ്ഞു..

അവൾ തല കുലുക്കി.

അങ്ങനെ രണ്ടും കല്പ്പിച്ചു, ശ്രീഹരി അവളുമായി ഇല്ലത്തേക്ക് യാത്ര ആയി.

അടുക്കുംതോറും അവന്റെ ചങ്ക് പട പട ഇടിച്ചു..

ഇല്ലത്തെത്തിയതും ഓട്ടോകാരന് ക്യാഷ് കൊടുത്തതും എല്ലാം സ്വപ്നം ആണോ എന്ന് അവൻ സംശയിച്ചു..

ഉമ്മറത്തെത്തിയപ്പോൾ എല്ലാവരും താടിക്ക് കയ്യും കൊടുത്തു ഇരിക്കുക ആണ്..

ശ്രീഹരി ഇടറുന്ന കാലുകളോടെ മുൻപേ നടന്നു..

അവന്റെ പിന്നിലായി മേഘ്‌നയും…….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Exit mobile version