എഴുത്തുകാരി: മിത്ര വിന്ദ
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഹരിക്കുട്ടാ….. നീ ഇത് എവിടെ ആയിരുന്നു എന്റെ മോനെ… ഗിരിജാ ദേവി ആണ് ആദ്യം ഇറങ്ങി മുറ്റത്തേക്ക് ഓടി വന്നത്.
അത് അമ്മേ…. ബസ് ബ്രേക്ക് ഡൌൺ ആയി….. അവന്റെ വായിൽ പെട്ടന്ന് അങ്ങനെ ആണ് വന്നത്..
ശോ…. എന്നാലും എന്റെ മോനേ… നീ പേടിപ്പിച്ചു കളഞ്ഞു… പരീക്ഷക്ക് എന്റെ മോൻ വിജയിക്കും…. പ്രഭാവതിയമ്മ അവന്റെ മൂർദ്ധാവിൽ ചുംബിച്ചു..
ഇത് ആരാ മോനേ…. പ്രതാപന്റെ ചോദ്യം കേട്ടപ്പോൾ ആണ് ബാക്കി എല്ലാവരും ശ്രദ്ധിച്ചത്..
അവന്റെ പിറകിൽ ഒരു പെൺകുട്ടി നിൽക്കുന്നത് എല്ലാവരും കണ്ടതാണ്…
പക്ഷെ ശ്രീഹരിയെ കണ്ട സന്തോഷത്തിൽ എല്ലാവരും അത് മറന്നു…
അച്ഛാ ഇത് മേഘ്‌ന… ഇവൾ എന്റെ കൂടെ പഠിച്ച കുട്ടി ആണ്,ഇവൾ എറണാകുളത്തു ഉള്ള ഞങ്ങളുടെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ ആയിരുന്നു നിന്നത്, എക്സാം കഴിഞ്ഞു നാട്ടിലേക്ക് പോകുവാൻ ഉള്ള തയ്യറെടുപ്പിൽ വന്നതാണ്, ബസ് ബ്രേക്ക് ഡൌൺ ആയത് കൊണ്ട് ലേറ്റ് ആയിപോയി.. സൊ, ഇന്ന് ഇവൾ ഇവിടെ നിന്നോട്ടെ എന്ന് ചോദിച്ചു..
അച്ഛനോട് ആണ് സംസാരിക്കുന്നത്…
മതിലകത്തു പ്രതാപൻ നമ്പൂതിരി എന്ന് പറഞ്ഞാൽ ഏതൊരു വ്യക്തിയും അറിയും. കാരണം അത്രക്ക് പ്രഗത്ഭനായ ഒരു വക്കീൽ ആണ് അയാൾ.
ആ ആളോട് സംസാരിക്കുമ്പോൾ ഒരു വാക്ക് പതറിയാൽ മതി…
അതുകൊണ്ട് തന്നെ ശ്രീഹരി വളരെ തന്ത്രപൂർവം ആണ് അച്ഛനെ നേരിടുന്നത്.
അച്ചന്റെ ചുഴിഞ്ഞുള്ള നോട്ടം ശ്രീഹരി പാടെ അവഗണിച്ചു.
മ്….. വരൂ കുട്ടി…. ഗിരിജാദേവി അവളെ വിളിക്കുന്നത് അവൻ കേട്ടു.
അങ്ങനെ എല്ലാവരും അകത്തേക്ക് കയറി പോയി.
ആർക്കും സംശയം ഒന്നും തോന്നിയില്ല…
പക്ഷെ….. പ്രതാപൻ വക്കിൽ….
വരട്ടെ….. നോക്കാം… അയാൾ മനസ്സിൽ ഓർത്തു.
ആര്യ…. ആ കുട്ടിയെ തന്റെ റൂമിൽ കൊണ്ട് പോയി.
അവളോട് ഫ്രഷ് ആകാൻ പറഞ്ഞിട്ട് ആര്യ വെളിയിലേക്ക് വന്നു.
ആ കുട്ടി എന്താ ഇത്ര പേടിച്ചു ഇരിക്കുനത്. ചോറും കറികളും എടുത്തു വെയ്ക്കുന്ന അമ്മയെ നോക്കി ആര്യജ..
നിനക്ക് അങ്ങനെ തോന്നിയോ… എനിക്കും അങ്ങനെ തോന്നി മോളേ… അത് ആകെ വിരണ്ടു ഇരിക്കുന്നത് പോലെ…. അമ്മ മകളുടെ സംശയം ശരി വെച്ചു.
പുറത്ത് നിന്ന ശ്രീഹരി അത് കേട്ടു.
അവൻ വേഗം ആര്യയുടെ റൂമിലേക്ക് ചെന്നു.
മേഘ്‌ന അപ്പോൾ കുളിക്കുവാൻ ഉള്ള തയ്യാറെടുപ്പ് ആണെന്ന് തോന്നുന്നു.
എടോ… അവൻ അവളുടെ അടുത്ത് ചെന്നു.
താൻ ഇങ്ങനെ ഇരുണ്ട കാർമേഘം പോലെ ഇരിക്കരുത്.. അമ്മക്കും ആര്യക്കും ഡൌട്ട് ഉണ്ട്. കുറച്ചു പ്രസരിപ്പോടെ ഇരിക്കു കെട്ടോ.. അവൻ പറഞ്ഞു.
അവൾ തലയാട്ടി.
എന്തെങ്കിലും ഒന്നു വായ തുറന്ന് പറ.
ഇങ്ങനെ നിൽക്കാതെ…
അവനു ദേഷ്യം വന്നു.
അവൾ തന്റെ കൈകൾ രണ്ടും കൂപ്പി . കണ്ണുകൾ നിറഞ്ഞു ഒഴുകി.
എന്റെ കുട്ടി… ആ കണ്ണുകൾ തുടയ്ക്ക്..
ആരെങ്കിലും കണ്ടാൽ പിന്നെ അതു മതി.
അവൻ ചുറ്റിലും നോക്കി.
പെട്ടന്ന് ആണ് ആര്യ അകത്തേക്ക് വന്നത്.
ഏട്ടാ…അവൾ വിളിച്ചു.
ശ്രീഹരി ഞെട്ടി..
എന്താടി… അവൻ തിരിഞ്ഞു.
ഏട്ടൻ ഇവിടെ എന്താ ചെയുന്നത്..
അവൾ അകത്തേക് കയറി.
മേഘ്‌ന കണ്ണുകൾ തുടച്ചു.
എന്താ ചേച്ചി കരയുന്നത് അവൾ ചോദിച്ചു.
ഇവൾക്ക് ഭയങ്കര പേടി ആയിരുന്നു.. ഇവിടെ എല്ലാവരും എന്താ പറയുക, എന്ന്… അതുകൊണ്ട് ആണ്…അല്ലേ മേഘ്‌ന.. ശ്രീഹരി ചിരിച്ചു കൊണ്ട് മേഘ്‌നയെ കണ്ണിറുക്കി കാണിച്ചു.
അവൾ അതേ എന്ന്, തല ആട്ടി.
മ്….. ആര്യ ശ്രീഹരിയെ നോക്കി ഒന്നു ഇരുത്തി മൂളി..
അവൻ പെട്ടന്ന് തന്നെ അവിടെന്നു തടി തപ്പി..
എല്ലാവരും ഒരുമിച്ചു ഇരുന്നാണ് ഭക്ഷണം കഴിച്ചത്.
മോൾടെ നാട് എവിടെ ആണ്… പ്രഭാവതിയമ്മ മേഘ്‌നയെ നോക്കി.
വെള്ളം കുടിച്ചു കൊണ്ട് ഇരുന്ന ശ്രീഹരിയെ വിക്കി.
ട്രിവാൻഡ്രം …. അവൻ ചാടി പറഞ്ഞു.
എല്ലാവരും അവനെ നോക്കി.
നിന്നോട് ആണോ ശ്രീക്കുട്ടാ ഞാൻ ചോദിച്ചത്… മുത്തശ്ശി ഒരു പപ്പടം എടുത്തു മേഘ്‌നയുടെ പാത്രത്തിൽ വെച്ചു.
ട്രിവാൻഡ്രം ആണ്…. മേഘ്‌നയും അത് ആവർത്തിച്ചു.
അപ്പോൾ എവിടെ വെച്ച് ആണ് ബസ് ബ്രേക്ക് ഡൌൺ ആയത്, പ്രതാപന് സംശയം തോന്നി എങ്കിലും അയാൾഒന്നും ശബ്‌ദിച്ചില്ല.
പെട്ടന്ന് ഗിരിജയുടെ ഫോൺ ചിലച്ചു.
ആരാന്നു നോക്കിക്കേ…. പ്രതാപൻ പറഞ്ഞു.
രേവതി ആണ്… ഗിരിജ ആഹ്ലാദത്തോടെ എല്ലാവരെയും നോക്കി.
ഹലോ… ആ രേവതി, ആണോ… അയ്യോ ഞാൻ അത് മറന്നു… മോനെ ത്തി… ആഹ് ഇപ്പോൾ വന്നു കേറിയതെ ഒള്ളു.. ആണോ… മോളേ വിഷമിക്കേണ്ട കെട്ടോ… ശ്രീക്കുട്ടൻ വന്നു…. ആം…. കൊടുക്കണോ… ഓക്കേ ഓക്കേ… ഗുഡ് നൈറ്റ്… അവർ ഫോൺ വെച്ചു
രേവതിയോട് മോനെതിയ കാര്യം ഞാൻ വിളിച്ചു പറയാൻ മറന്നു പോയി.. അതാ അവർ വിളിച്ചത്.. ഗിരിജ പറഞ്ഞു.
ആഹ് കുട്ടി ആകെ വിഷമിച്ചു പോയെന്ന്… ഗിരിജ അവനെ നോക്കി..
അവൻ ചിരിച്ചു.
തന്റെ പെണ്ണിന്റെ കാര്യം കൂടി താൻ മറന്നു പോയല്ലോ…. ഓരോരോ വയ്യാവേലി… അവൻ ഓർത്തു..
ശ്രീഹരിയുടെ ഈ ഭാവം കണ്ടതും പ്രതാപന്റെ ഉള്ളിലെ എല്ലാ ദുരുഹതയും മാറി പോയി………തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…