ശിശിരം: ഭാഗം 132

രചന: മിത്ര വിന്ദ

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

കിച്ചേട്ടാ.. ഏട്ടൻ പോയിട്ട് വാ, എന്തായാലും ഇറങ്ങിയതല്ലേ..
യദു തന്റെ അരികിൽ നിന്ന കിച്ചനെ നോക്കി പറഞ്ഞു.

ദൃതി വേണ്ടന്നെ.. ഇനിയും സമയം ഉണ്ടല്ലോ., ഇന്ന് തന്നെ പോണമെന്നു യാതൊരു നിർബന്ധവും ഇല്ലല്ലോ.. അല്ലെ ശ്രുതി.
കിച്ചൻ ചോദിച്ചതും ശ്രുതിയും അവനോട് യോജിച്ചു എന്ന പോലെ തല കുലുക്കി.

അത് കൂടെ കണ്ടപ്പോൾ ഗിരിജയ്ക്ക് കലി കയറി.

സൗകര്യം ഉള്ളവർ വന്നാൽ മതി. അല്ലെങ്കിൽ എനിയ്ക്ക് ഒറ്റയ്ക്ക് പോകാൻ അറിയാം…
ആരുടെയും സഹായം എനിയ്ക്ക് വേണ്ടന്നെ..
ഗിരിജ ഉച്ചത്തിൽ പറഞ്ഞു

ഹ്മ്മ്.. എന്നാൽ പിന്നെ അമ്മ പോയിട്ട് വാ, ഞങ്ങൾ എല്ലാവരും കൂടി മറ്റൊരു ദിവസം പോകാം..

വേണ്ടടാ.. നിന്റെ ഒന്നും ഒരു ഔദാര്യവും വേണ്ട,, ഈ ഗിരിജ നിങ്ങളെക്കാളൊക്കെ ഓണം കുറെ ഉണ്ടതാ.

അവർ അകത്തേക്ക് കയറിപോയിട്ട് ഒരു ബാഗിൽ എന്തൊക്കെയോ കുത്തി നിറച്ചു ഇറങ്ങി വന്നു.

കിച്ചേട്ടാ… അമ്മേ ഓർക്കേണ്ട, അവളെ ഓർത്തു എങ്കിലും ചേട്ടനും ശ്രുതിയും കൂടി ചെല്ല്.. പ്ലീസ്.

യദു, ആണെങ്കിൽ കിച്ചനെ നിർബന്ധിക്കുന്നത് കേട്ടുകൊണ്ട് ഗിരിജ പടിപ്പുര കടന്ന് പോയിരുന്നു.

ഏട്ടാ….. ഒന്ന് പോയിട്ട് വരു.. അമ്മേടെ കൂടെ നമ്മൾ ആരും വന്നില്ലന്നറിയുമ്പോൾ, മനോജിന്റെ അച്ഛനും അമ്മയും ഒക്കെ എന്ത് കരുതും, അമ്മയുടെ സ്വഭാവം വെച്ച് കാര്യങ്ങളൊക്കെ വെട്ടിത്തുറന്ന് അവരോട് പറയുകയും ചെയ്യും, പിന്നീട് അവരുടെ മുന്നിൽ നമുക്ക് തലതാഴ്ത്തേണ്ടി വരും, ഞാൻ വരുന്നതല്ലേ അമ്മയ്ക്ക് പ്രശ്നം, അത് സാരമില്ല നിങ്ങൾ എല്ലാവരും കൂടി പോയിട്ട് പോരെ.

മീനാക്ഷി, യദുവിനെയും കിച്ചനെയും ഒക്കെ നോക്കി കൊണ്ടാണ് പറയുന്നത്.

10 മാസം സമയമുണ്ടല്ലോ മീനാക്ഷി അതിനോട് ഇടയ്ക്ക് എപ്പോഴെങ്കിലും ഞാൻ പൊയ്ക്കോളാം, ഇപ്പോൾ തൽക്കാലം, ഇവര് പോയിട്ട് വരട്ടെ. അമ്മയുടെ പാടിത്തുള്ളിയുള്ള   പോക്ക് കണ്ടിട്ട് ഇനി ഉടനെ ഒന്നും വരുമെന്ന് തോന്നുന്നില്ല..

അങ്ങനെ മീനാക്ഷിയും കുറെയേറെ സമയം പറഞ്ഞ ശേഷമാണ്, കിച്ചനും ശ്രുതിയും കൂടി വണ്ടിയിൽ കയറി പോയത്.

ഇത്തിരി സ്പീഡിൽ വിട്ടോളൂട്ടോ,അല്ലെങ്കിൽ അമ്മ അടുത്ത ബസ്സിൽ കയറി സ്ഥലം വിടും.
യദു കിച്ചനെ ഓർമിപ്പിച്ചു..

അവരുടെ വണ്ടി ഇറങ്ങിപ്പോയ ശേഷം, യദു മുഖം തിരിച്ചു നോക്കിയപ്പോൾ കണ്ടു, ഒരു വരണ്ട ചിരിയോടു കൂടി, അകന്നുപോകുന്ന കാറിലേക്ക് നോക്കി നിൽക്കുന്ന മീനാക്ഷിയെ.

എന്തോ..അവളുടെ ആ നോട്ടവും നിൽപ്പും കണ്ടപ്പോൾ സത്യത്തിൽ യദുവിന് ഒരുപാട് സങ്കടം ആയിരുന്നു…

അവൻ വന്നിട്ട് മീനാക്ഷിയുടെ തോളിൽ പിടിച്ചു..

യദുവിനെ ഒന്നു നോക്കിയ ശേഷം, വിങ്ങിപ്പൊട്ടി അവൾ അകത്തേക്ക് കയറിപ്പോയി.

മീനാക്ഷി..
യദു പിന്നാലെ ചെന്നു വിളിച്ചു എങ്കിലും, അവൾ റൂമിലേക്ക് പോയിരുന്നു.

യദു പറഞ്ഞതുപോലെ തന്നെ, കിച്ചനും ശ്രുതിയും കവലയിൽ എത്തിയപ്പോൾ അമ്മ ബസ് കയറാനായി കാത്തു നിൽക്കുന്നത് അവർ കണ്ടു..

അവരുടെ അരികിലായി അവൻ വണ്ടി കൊണ്ടുവന്നു നിർത്തിയിട്ടും, ആ സ്ത്രീ മൈൻഡ് ചെയ്യാതെ നിൽക്കുകയാണ്.

കിച്ചനു ആണെങ്കിൽ അത് കണ്ടിട്ട് ദേഷ്യത്തിൽ പല്ലിരുമ്മി.

എത്രയൊക്കെയായിട്ടും ഈ അമ്മയുടെ അഹമ്മതിയ്ക്ക് യാതൊരു കുറവുമില്ല..
എന്തൊരു തള്ളയാണോ..
കിച്ചൻ ദേഷ്യത്തിൽ ഓരോന്ന് പറഞ്ഞു.

ദയവുചെയ്ത് ചേട്ടൻ അമ്മയെ വിളിക്ക്, ഇനി വണ്ടിയിൽ എങ്ങാനും കേറി പോയാൽ പിന്നെ നാണക്കേടാണ്..
ശ്രുതി പറഞ്ഞു.

കുറച്ച് ശബ്ദത്തിൽ അവൻ ഹോൺ മുഴക്കിയപ്പോൾ ആളുകൾ ഒക്കെ ശ്രെദ്ധിക്കാൻ തുടങ്ങി..

അമ്മ കാറിലോട്ട് കേറുന്നുണ്ടോ മര്യാദയ്ക്ക്…

അവൻ ഗ്ലാസ്‌ താഴ്ത്തി യിട്ട് ഉച്ചത്തിൽ ചോദിച്ചു.

ബസ്സ് കയറുവാനായി നിന്ന, ചില സ്ത്രീകൾ ഒക്കെ നോക്കുന്നത് കണ്ടപ്പോൾ, ഗിരിജ ഒന്നും പറയാതെ കാറിന്റെ പിൻസീറ്റിലെ ഡോർ തുറന്ന് കയറി. അവർക്ക് അത് അത്ര പിടിച്ചിരുന്നില്ല, കാരണം എവിടെയെങ്കിലും മക്കളോടൊപ്പം പോകുമ്പോൾ, മുൻ സീറ്റിൽ ഞെളിഞ്ഞിരിക്കുന്നതാണ് സാധാരണയായിട്ട്. ശ്രുതിയും, മീനാക്ഷിയും ഒക്കെ, പിന്നിലാണ് ഇരിക്കുന്നതും. ഇന്നും ശ്രുതി അത് ആവർത്തിക്കുവാൻ തുടങ്ങിയപ്പോൾ കിച്ചൻ ആയിരുന്നു അവളെ തടഞ്ഞതും.
നീ ഇവിടെ എന്റെ ഒപ്പം ഇരുന്നാൽ മതി, അമ്മയ്ക്ക് സൗകര്യം ഉണ്ടെങ്കിൽ കയറട്ടെ, ഇല്ലെങ്കിൽ എന്താന്നുവച്ചാ ചെയ്യും.
അവൻ ശ്രുതിയുടെ വലതു കയ്യിൽ പിടുത്തം ഇട്ടപ്പോൾ, നിസ്സഹായയായി ശ്രുതി ഇരിക്കുകയായിരുന്നു.

വയസ്സ് 10… 60 കഴിഞ്ഞതല്ലേ, ഇനിയെങ്കിലും ഒന്ന് ഒതുങ്ങിക്കൂടെ, ഈ നൂറ്റാണ്ടിലും, ഇങ്ങനത്തെ അന്ധവിശ്വാസം വെച്ച് കഴിയുന്നത്, കുറച്ച് കഷ്ടമാണ് അമ്മേ, മീനാക്ഷിയും പ്രിയയും ശ്രുതിയും ഒക്കെ അമ്മയുടെ പെൺമക്കളാണ്. മൂന്നു പേരെയും ഒരുപോലെ വേണം അമ്മ കാണാന്, ഇന്നല്ലെങ്കിൽ നാളെ ഈശ്വരാനുഗ്രഹത്താൽ, മീനാക്ഷിയും ഒരു അമ്മയാകും,, അമ്മയുടെ നാവിൽ നിന്നും വീണ ഈ വാക്കുകളൊക്കെ, ഇനി പിൻ വലിയ്ക്കുവാൻ പറ്റുമോ.. ദയവു ചെയ്തു കുറച്ചു വീണ്ടുവിചാരത്തോട് കൂടി ഇനി ജീവിക്കു. ആ പെൺകുട്ടിയുടെ, മനസ്സ് എത്രമാത്രം ആയിരിക്കും വിഷമിച്ചത്, എന്ത് ആഗ്രഹത്തോടെ കൂടിയാണ് അവളും, പ്രിയയെ കാണുവാനായി വരാൻ ഒരുങ്ങിയത്.അവൾക്ക് വിശേഷമായ കാര്യം അമ്മ അവരോട് മറച്ചുവെച്ചു അത് പോട്ടെ,സാരമില്ലന്നു വെയ്ക്കാൻ പറ്റില്ലെങ്കിലും അവരത് ക്ഷമിച്ചു, എന്നിട്ട് എല്ലാം മറന്ന്, പ്രിയയുടെ വീട്ടിൽ പോകാൻ റെഡി ആയിറങ്ങി വന്നതാണ്. നിലവാരമില്ലാത്ത വാക്കുകൾ, അമ്മ വിളിച്ചു പറഞ്ഞതുകൊണ്ടല്ലേ യദു
പോലും അത്രയ്ക്ക് സങ്കടപ്പെട്ടത്.

ഡാ ഞാൻ നിന്റെ അമ്മയാണ്, എന്നെ ഗുണദോഷിക്കുവാനൊന്നും നീ ആയിട്ടില്ല,. അതുകൊണ്ട് ഇമ്മാതിരി സംസാരം ഒന്നും ഇനി വേണ്ട. നിങ്ങൾ രണ്ടാൺമക്കളും നോക്കിയില്ലെങ്കിലും, എനിക്ക് എന്റെ മോൾ ഉണ്ട്…

മകനോട് ജയിച്ചു നിൽക്കുവാനായി ഗിരിജ പിന്നെയും വായിൽ വന്നതൊക്കെ വിളിച്ചു പോയി.

ഹ്മ്മ്… ഇതാണ് ചില അമ്മമാരുടെ അടുത്ത  പ്രയോഗിക്കൽ.
എന്തെങ്കിലും ആൺമക്കള് പറയുമ്പോൾ, അവര് അടുത്ത പൂഴിക്കടകനങ്ങു പ്രയോഗിക്കും. എനിക്കെന്റെ മോളുണ്ട്, അവളുടെ വീട്ടുകാരുണ്ട്, മോളുടെ ഭർത്താവ് എന്നെ പൊന്നുപോലെ നോക്കും,,,
എന്റെ പൊന്നമ്മേ,,, മരുമക്കളുടെ കഞ്ഞികുടിച്ചു കിടക്കുവല്ല വേണ്ടത്, ജന്മം നൽകിയ ആൺമക്കളോടൊപ്പം മര്യാദയ്ക്ക്, അടങ്ങി ഒതുങ്ങി സന്തോഷത്തോടുകൂടി ജീവിക്കണം, പ്രായം മുന്നോട്ട് അല്ലേ, അതു മറക്കരുത്.

പ്രിയയെ കാണുന്നതുപോലെ തന്നെ അമ്മ, മീനാക്ഷിയെ കണ്ടാൽ മതി,അപ്പോൾ തീരും നമ്മുടെ വീട്ടിലെ പ്രശ്നങ്ങൾ.. എന്തിനാ വെറുതെ പല്ലിട കുത്തി മണപ്പിക്കുന്നത്.

രാമ നാമം ചൊല്ലിയിരിക്കേണ്ട നേരത്താണ് ഒരുമാതിരി വഴക്കുമായിട്ട് ഇറങ്ങിയെക്കുന്നത്
കിച്ചൻ ദേഷ്യംകൊണ്ട് അമ്മയെ കുറെ ഏറെ വഴക്ക് പറഞ്ഞു.
ശ്രുതി മാത്രം ഒരു മറുപടിയും പറയാതെ നിശബ്ദമായിരുന്നു…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Exit mobile version