ഡൽഹി ഷകർപൂരിൽ 14 വയസുള്ള വിദ്യാർഥിയെ കുത്തിക്കൊന്നു. ക്ലാസ് കഴിഞ്ഞ് വിദ്യാർഥികൾ പിരിഞ്ഞുപോകുന്നതിനിടെ സ്‌കൂളിന് പുറത്ത് വെച്ചാണ് സംഭവം. ഇഷു ഗുപ്ത എന്ന കുട്ടിയാണ് മരിച്ചത്. ഷകർപൂരിലെ രാജ്കിയ സർവോദയ ബാല വിദ്യാലയ എന്ന സ്‌കൂളിലാണ് സംഭവം
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഇഷു ഗുപ്തയും മറ്റ് ചില വിദ്യാർഥികളും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയാണ് സംഭവം. ഇഷുവും മറ്റൊരു വിദ്യാർഥിയായ കൃഷ്ണയും ചേർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃഷ്ണയും മറ്റ് നാല് പേരും ചേർന്ന് സ്‌കൂൾ ഗേറ്റിന് പുറത്തുവെച്ച് ഇഷുവിനെ ആക്രമിക്കുകയായിരുന്നു
സംഭവത്തിൽ പ്രതികളെന്ന് കരുതുന്ന ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്.