ഇനി ആ പേര് കൂടെ മാറ്റണം; ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാര്‍ എന്നാക്കണം

നരേന്ദ്ര മോദിക്ക് ബി ജെ പി നേതാവിന്റെ കത്ത്

മുഗള്‍ കാലത്തും ബ്രിട്ടീഷ് കാലത്തുമുള്ള സ്മാരകങ്ങളുടെയും സ്ഥലങ്ങളുടെയും പേര് മാറ്റി ഹിന്ദുത്വ പേര് നല്‍കുന്ന പതിവ് തുടരാന്‍ ബി ജെ പി നേതൃത്വം. ഇക്കുറി പേര് മാറ്റത്തിന്റെ പേരില്‍ സംഘ്പരിവാര്‍ ഉന്നം വെക്കുന്നത് ഇന്ത്യാ ഗേറ്റിനെയാണ്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാര്‍ എന്നാക്കണമെന്നാവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി നേതാവിന്റെ കത്ത്. ബിജെപി ന്യൂനപക്ഷ മോര്‍ച്ച ചെയര്‍മാന്‍ ജമാല്‍ സിദ്ദീഖിയാണ് കത്തയച്ചത്. താങ്കളുടെ നേതൃത്വത്തില്‍ 140 കോടി ഇന്ത്യന്‍ സഹോദരീ സഹോദരന്മാരുടെ ഹൃദയങ്ങളില്‍ ദേശസ്‌നേഹത്തിന്റെയും ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള അര്‍പ്പണബോധത്തിന്റെയും വികാരം വളര്‍ന്നു.

പ്രധാനമന്ത്രിക്ക് ബി ജെ പി നേതാവ് അയച്ച കത്ത്

മുഗള്‍ ആക്രമണകാരികളും കൊള്ളക്കാരായ ബ്രിട്ടീഷുകാരും ഏല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങുകയും നിങ്ങളുടെ ഭരണകാലത്ത് അടിമത്തത്തിന്റെ മുറിവുകള്‍ കഴുകുകയും ചെയ്ത രീതി ഇന്ത്യയെ മുഴുവന്‍ സന്തോഷിപ്പിക്കുന്നു. ക്രൂരനായ മുഗള്‍ ഔറംഗസേബിന്റെ പേരിലുള്ള റോഡിന് എപിജെ കലാം റോഡ് എന്ന് നിങ്ങള്‍ പുനര്‍നാമകരണം ചെയ്തു, ഇന്ത്യാ ഗേറ്റില്‍ നിന്ന് ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ പ്രതിമ മാറ്റി പകരം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചു. സിദ്ദീഖി പറഞ്ഞു.

Exit mobile version