യുപിയിൽ റെയിൽവേ സ്റ്റേഷൻ നവീകരണത്തിനിടെ കോൺക്രീറ്റ് തകർന്നുവീണു; നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ഉത്തർപ്രദേശിലെ കനൗജിൽ റെയിൽവേ സ്റ്റേഷനിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ കോൺക്രീറ്റ് തകർന്നുവീണ് വൻ അപകടം. ഇരുപതോളം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 15 തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

മറ്റുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതിന്റെ ഭാഗമായുള്ള നിർമാണത്തിനിടെയാണ് അപകടം. 35 തൊഴിലാളികളാണ് അപകടസമയത്ത് ഇവിടെയുണ്ടായിരുന്നത്.

കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നതായി യുപി ണന്ത്രി അസീം അരുൺ പറഞ്ഞു. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Exit mobile version