കടുത്ത ക്ഷീണം ഉള്‍പ്പെടെ അനുഭവപ്പെടുന്ന നിശബ്ദ നിര്‍ജ്ജലീകരണത്തെ ലാഘവത്തോടെ കാണരുത്

പലര്‍ക്കും പലപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ട്. ചിലര്‍ക്കാണെങ്കില്‍ ഏത് നേരത്തും ക്ഷീണമായിരിക്കും. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും ക്ഷീണം അനുഭവിക്കാത്തവര്‍ കാണില്ലെന്ന് തീര്‍ച്ച. മടി കാരണം ക്ഷീണം അഭിനയിക്കുന്നവരുടെ കാര്യമല്ല പറയുന്നത്. വല്ലാത്ത ക്ഷീണം തോന്നുക, കിടന്നിടത്തുനിന്നും എഴുന്നേല്‍ക്കാന്‍പോലുമാവാത്ത അവസ്ഥ അനുഭവിക്കുക തുടങ്ങിയവ നിശബ്ദ നിര്‍ജ്ജലീകരണം എന്ന അവസ്ഥയാണെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ശരീരത്തില്‍നിന്നും അമിതമായി ജലം നഷ്ടപ്പെടുന്ന അവസ്ഥയെയാണ് ഇതിന്റെ പരിധിയില്‍ വിവക്ഷിക്കുന്നത്. ശരീരത്തിന് ആവശ്യമുള്ള അളവിലും കൂടുതല്‍ വെള്ളം നഷ്ടപ്പെടുമ്പോഴാണ് നിര്‍ജ്ജലീകരണം സംഭവിക്കുന്നത്. കാലാവസ്ഥ മാറ്റങ്ങള്‍ക്കൊപ്പം പനിയും ജലദോഷവും നിര്‍ജ്ജലീകരണത്തിന് കാരണമാകാറുണ്ട്. എന്നാല്‍ നിര്‍ജ്ജലീകരണം നേരിടുന്നുവെന്നുപോലും ആര്‍ക്കും തിരിച്ചറിയാനാവണമെന്നില്ല.

ആവശ്യമായത്രയും വെള്ളം കുടിക്കാത്തതിനൊപ്പം അമിതമായ വിയര്‍പ്പ്, വയറിളക്കം, ഛര്‍ദ്ദി തുടങ്ങി അവസ്ഥകളാലും ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കാം. ശരീരത്തില്‍ നിന്ന് വെള്ളം നഷ്ടപ്പെടുമ്പോള്‍, സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ പ്രധാനപ്പെട്ട ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടും. ഈ ഇലക്ട്രോലൈറ്റുകള്‍ കോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് പ്രധാനമാണ്. ഇത് പരിഹരിച്ചില്ലെങ്കില്‍ ഗുരുതര ആരോഗ്യ പ്രശ്നത്തിലേക്കാവും ഒരാള്‍ എത്തിപ്പെടുക.

ക്ഷീണം, ദാഹം, വായ എപ്പോഴും വരണ്ടിരിക്കുക, തലവേദന എന്നിവയാണ് നിര്‍ജ്ജലീകരണത്തിന്റെ പ്രധാനപ്പെട്ട സാധാരണ ലക്ഷണങ്ങള്‍. നിര്‍ജ്ജലീകരണം രൂക്ഷമാവുന്ന സ്ഥിയുണ്ടായാല്‍ തലകറക്കം, ആശയക്കുഴപ്പം, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, കൂടാതെ അപസ്മാരത്തിനുപോലും കാരണമായേക്കാം. പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ ഇത് ആരെയും ബാധിക്കാമെന്നതിനാല്‍ വളരെ ശ്രദ്ധ ചെലുത്തേണ്ട രു സ്ഥിതി വിശേഷമാണ്.

Exit mobile version