ന്യൂഡല്‍ഹി: ജീവിത ശൈലീ രോഗങ്ങളാല്‍ ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്ന ജനങ്ങള്‍ ജീവിക്കുന്ന ഒരു പ്രദേശമാണ് ഇന്ത്യ. മനുഷ്യന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ജീവിതശൈലീ രോഗമായ ടൈപ്പ് 2 പ്രമേഹത്തിന്റെ ലോക തലസ്ഥാനവുമാണ് ഇന്ത്യ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യമായതിനാലാണ് ആ പട്ടം കൈയില്‍വെക്കേണ്ടി വരുന്നത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
പ്രമേഹത്തിനൊപ്പം ഇന്ത്യക്കാരില്‍ കൊളസ്‌ട്രോളിന്റെ അളവും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. പഞ്ചസാരയുടെ കൂടിയ ഉപഭോഗം രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെ അളവ് വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇത് ജീവന് ഏറെ അപകടകരമായ അവസ്ഥായാണ് സൃഷ്ടിക്കുന്നത്. മധുരം ചേര്‍ത്ത പാനീയങ്ങളും ഭക്ഷണങ്ങളും ഒഴിവാക്കുന്നത് ഒരു പരിധി വരെ കൊളസ്‌ട്രോളിനെ കുറയ്ക്കാനും സഹായിക്കും. ജാമ(ജേണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍)യില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉയര്‍ന്ന അളവില്‍ പഞ്ചസാര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന വ്യക്തികള്‍ക്ക് അപകടസാധ്യത വളരെ കൂടുതലാണ്. ഇവര്‍ക്ക് ഹൃദയ സംബന്ധമായ അസുഖം വരാനുള്ള സാധ്യതയും കൂടുതലാണ്. തേന്‍ പോലെയുള്ള മധുരം ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ ഇത് കുറക്കാനാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ദി നാഷണല്‍ ലിപിഡ് അസോസിയേഷന്‍ പ്രതിദിനം 5 മുതല്‍ 10 ഗ്രാം വരെ ലയിക്കുന്ന നാരുകള്‍ കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. ഓട്‌സ്, ആപ്പിള്‍, ബീന്‍സ് എന്നിവപോലെയുള്ള അലിഞ്ഞ് പോകുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇവയില്‍ അടങ്ങിയിരിക്കുന്ന അലിയുന്ന നാരുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നതാണ്.
ദഹന പ്രക്രിയ സുഖമമാക്കാനും ചീത്ത കൊളസ്‌ട്രോളിനെ പുറന്തള്ളാനും വളരെ നല്ലതാണ് ഇത്തരം ഭക്ഷ്യപദാര്‍ഥങ്ങള്‍. ചീത്ത കൊളസ്‌ട്രോള്‍ ഏകദേശം 5 മുതല്‍ 10 ശതമാനം വരെ കുറയ്ക്കാനും സഹായിക്കുന്നത് കൂടിയാണെന്നത് മറക്കരുത്. കേരളത്തില്‍ സംഭവിക്കുന്ന മരണങ്ങളില്‍ 53 ശതമാനത്തിനും കാരണമാവുന്നത് രക്തസമ്മര്‍ദ്ദം, രക്തത്തിലെ കൂടിയ കൊളസ്‌ട്രോള്‍, പ്രമേഹം, പുകവലി എന്നിവയാണ്. വ്യവസായിക രാജ്യങ്ങളായ ചൈനയെക്കാളും ജപ്പാനെക്കാളും മൂന്നു മുതല്‍ ആറുവരെ ഇരട്ടിയാണ് കേരളത്തിലെ മരണ നിരക്ക്.