നീലേശ്വരം വെടിക്കെട്ടപകടത്തില്‍ വന്‍ സുരക്ഷാ വീഴ്ച; ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രണ്ട് പേര്‍ കസ്റ്റഡിയില്‍

കടുത്ത നടപടി സ്വീകരിക്കുമെന്ന് പോലീസ് മേധാവി

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് ജില്ലാ പോലീസ് മേധാവി. അനുമതിയില്ലാതെയാണ് പടക്ക ശേഖരം സൂക്ഷിച്ചിരുന്നതെന്നും കളിയാട്ടത്തിന് എത്തിയ ആളുകള്‍ കൂടിനിന്ന സ്ഥലത്താണ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നും ജില്ലാ പോലീസ് മേധാവി ഡി ശില്പ പറഞ്ഞു. പടക്കശേഖരം ഉണ്ടായിരുന്ന കെട്ടിടവും ആളുകള്‍ നിന്നിരുന്ന സ്ഥലവും തമ്മില്‍ നിയമാനുസൃതം വേണ്ട അകലം ഉറപ്പാക്കിയിരുന്നില്ല. ഇത് ഗുരുതരമായ സുരക്ഷാ ലംഘനത്തിന്റെ അടയാളമാണ്. ബന്ധപ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടി സ്ഥീകരിക്കുമെന്നും അവര്‍ പറഞ്ഞു.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഉത്സവ സ്ഥലങ്ങളില്‍ നിയമംപാലിച്ചാണ് വെടിക്കെട്ട് സാമ
ഗ്രികള്‍ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് എന്ന് ഉറപ്പ് ആക്കാന്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറും പോലീസ് മേധാവി ശില്പയും പറഞ്ഞു. അനുമതിയില്ലാതെ ഇവ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്റെ സമീപത്ത് തന്നെ പടക്കങ്ങള്‍ അടങ്ങിയ ബോക്‌സുകള്‍ സൂക്ഷിച്ചിരുന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കലവറയ്ക്ക് സമീപവും ആളുകള്‍ നിന്നിരുന്നു. ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പടക്കങ്ങള്‍ സൂക്ഷിച്ച കലവറയുടെ മേല്‍ക്കൂരയും വാതിലുകളും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ 154 പേര്‍ക്കാണ് പരിക്കേറ്റത്. 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തില്‍ പരിക്കേറ്റവരില്‍ എട്ട് പേരുടെ നില ഗുരുതരമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

Exit mobile version