ജമ്മു കാശ്മീരിലെ ബന്ദിപോര ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർ മരിച്ചു. ബന്ദിപോര ജില്ലയിലെ എസ് കെ പൈൻ മേഖലയിലെ വുളാർ വ്യൂ പോയിന്റിന് സമീപത്തായിരുന്നു അപകടം
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ട് പേർ ആശുപത്രിയിലെത്തുന്നതിന് മുമ്പും രണ്ട് പേർ ചികിത്സക്കിടെയുമാണ് മരിച്ചത്. പരുക്കേറ്റവർ ശ്രീനഗറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
സുരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണ്. ജമ്മു കാശ്മീരിലെ പൂഞ്ചിൽ കഴിഞ്ഞ മാസമുണ്ടായ അപകടത്തിൽ അഞ്ച് സൈനികർ മരിച്ചിരുന്നു.