സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. പവന് ഇന്ന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,480 രൂപയായി
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
മൂന്ന് ദിവസത്തിനിടെ 600 രൂപയുടെ വർധനവാണ് ഉണ്ടായത്. ബുധനാഴ്ച 120 രൂപയും വ്യാഴാഴ്ച 280 രൂപയും വർധിച്ചിരുന്നു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ബുധനാഴ്ച മുതലാണ് സ്വർണവിലയിൽ വർധനവ് വന്നുതുടങ്ങിയത്
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7285 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6010 രൂപയാണ്. വെള്ളി വിലയിലും വർധനവുണ്ട്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയിലെത്തി