അൽ മുക്താദിർ ജ്വല്ലറിയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

അൽ മുക്താദിർ ജ്വല്ലറിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ നികുതി വെട്ടിപ്പ് കണ്ടെത്തി. വൻ തോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇൻകം ടാക്‌സ് കണ്ടെത്തൽ. കേരളത്തിൽ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. റെയ്ഡ് തുടരുകയാണ്

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്തെ 30 കടകളിലാണ് പരിശോധന നടക്കുന്നത്. മണിച്ചെയിൻ മാതൃകയിൽ അൽമുക്താദിർ കോടികൾ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. ഇത് വ്യക്തിപരമായ ഇടപാടുകൾക്ക് ഉപയോഗിച്ചതായും തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് 50 കോടി കടത്തി. ദുബൈയിൽ നിരവധി നിക്ഷേപങ്ങൾ നടത്തി

പഴയ സ്വർണം വാങ്ങിയതിന്റെ മറവിലായിരുന്നു തട്ടിപ്പ് നടന്നത്. മുംബൈയിലെ ഗോൾഡ് പർച്ചേസ് സ്ഥാപനമായ യൂണിക് ചെയിൻസ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നു. അൽമുക്താദിറുമായി നടത്തിയ സ്വർണക്കച്ചവടത്തിൽ 400 കോടിയുടെ തിരിമറിയും കണ്ടെത്തിയിട്ടുണ്ട്.

Exit mobile version