മുസ്ലിം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികൾക്ക് എറിഞ്ഞു കൊടുക്കുന്നു: ലീഗിനെതിരെ മുഖ്യമന്ത്രി

മുസ്ലിം ലീഗിനെതിരെ വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി. ആരെയും ഒപ്പം കൂട്ടുന്ന അവസ്ഥയിലാണ് മുസ്ലീം ലീഗ്. മഹാഭൂരിപക്ഷം മുസ്ലീങ്ങളും തള്ളിക്കളഞ്ഞ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെയും എസ് ഡി പി ഐയെയും ഒപ്പം കൂട്ടി തുറന്ന സഖ്യത്തിലേക്കാണ് പോക്കെന്ന് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

സംഘപരിവാറിനും ജമാഅത്തെ ഇസ്ലാമിക്കും ഒരുപോലെ സ്വീകാര്യരായവരെ യുഡിഎഫ് മത്സരിപ്പിച്ചാൽ അത്ഭുതമില്ല. മുസ്ലീം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികൾക്ക് എറിഞ്ഞു കൊടുക്കുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം ആദ്യം ആഘോഷിച്ചത് എസ് ഡി പി ഐയാണ്. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് ഗൗരവമായി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

കോൺഗ്രസിന്റെ അനുഭവം ലീഗ് ഓർത്താൽ നല്ലത്. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന സംസ്ഥാനങ്ങളിൽ ബിജെപി പിടിമുറുക്കി. വർഗീയതയെ എതിർക്കാതിരുന്നതിന്റെ ഫലം. ഞങ്ങൾ ഒരു കച്ചവടത്തിനുമില്ല. സീറ്റിനും വോട്ടിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version