മൂന്നാറിൽ റിസോർട്ടിന്റെ ആറാം നിലയിൽ നിന്നും വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം

മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒമ്പതു വയസ്സുകാരൻ മരിച്ചു. മധ്യപ്രദേശ് സ്വദേശി ഒമ്പതു വയസ്സുകാരൻ പ്രഭാ ദയാലാണ് മരിച്ചത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നലെ പുലർച്ചെ ആണ് അപകടം ഉണ്ടായത്. റൂമിലെ സ്ലൈഡിങ് ഗ്ലാസ് വിൻഡോയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ റിസോട്ട് ജീവനക്കാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ രക്ഷിക്കാനായില്ല. വെള്ളത്തൂവൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

 

Exit mobile version