ഇടുക്കി പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്ന് മന്ത്രി അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് കെഎസ്ആർടിസി വഹിക്കും.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ന് രാവിലെയാണ് പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. തഞ്ചാവൂരിലേക്ക് യാത്ര പോയി തിരികെ വരികയായിരുന്ന മാവേലിക്കര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നാല് പേർ മരിച്ചിരുന്നു.
സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ഉത്തരവിട്ടു. മാവേലിക്കര സ്വദേശികളായ രമ മോഹൻ, അരുൺ ഹരി, സംഗീത്, ബിന്ദു നാരായണൻ എന്നിവരാണ് മരിച്ചത്. 33 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.