തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന്റെ കോച്ചുകൾ 20 ആയി വർധിപ്പിച്ചു; സർവീസ് വെള്ളിയാഴ്ച മുതൽ

തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന് ഇനി മുതൽ 20 റേക്കുകൾ. നാല് റേക്കുകളാണ് അധികമായി വർധിപ്പിച്ചത്. 20 റേക്കുകളുള്ള വന്ദേഭാരതിന്റെ സർവീസ് വെള്ളിയാഴ്ച മുതൽ സർവീസ് ആരംഭിക്കും. 312 സീറ്റുകളാണ് അധികമായി ലഭിക്കുക

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

20 കോച്ചുകളുള്ള വന്ദേഭാരത് അടുത്തിടെയാണ് റെയിൽവേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകൾ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. ഇതിലൊന്ന് ദക്ഷിണ-മധ്യ റെയിൽവേയ്ക്കും രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറി

16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന് പകരമാണ് ഈ വണ്ടി ഓടിക്കുക. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന് നിലവിൽ 8 കോച്ചുകളാണുള്ളത്. ഇതിന് പകരം 20 കോച്ചുകളുള്ള വണ്ടി രണ്ടാംഘട്ടത്തിൽ വരും

Exit mobile version