മലപ്പുറം: പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്കെതിരെ അല്ല താന്‍ പ്രസംഗിച്ചതെന്ന് മലക്കം മറിഞ്ഞ് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്. താന്‍ പറയാത്ത കാര്യങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും സമസ്തയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ജമാത്തെ ഇസ്ലാമിയാണെന്നും ഹമീദ് ഫൈസി ചൂണ്ടിക്കാട്ടി. തങ്ങള്‍ക്കെതിരെ ഒരു പരാമര്‍ശം നടത്തിയിട്ടോ ചിന്തിച്ചിട്ടോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സാദിഖലി ശിഹാബ് തങ്ങള്‍ ക്രൈസ്തവ സഭകളുടെ ആസ്ഥാനത്ത് പോകുന്നതും അവര്‍ പാണക്കാട് വരുന്നതും ഒക്കെ സൗഹൃദത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിശദമാക്കി.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഇക്കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിന്റെ പ്രഭാഷണം ശ്രദ്ധയില്‍പെട്ടു. വിശ്വാസമില്ലാതെ അന്യമതസ്ഥരുടെ ആചാരങ്ങള്‍ സ്വീകരിച്ചാല്‍ അതില്‍ കുഴപ്പമൊന്നുമില്ല എന്നൊരു പരാമര്‍ശം അല്‍പ്പം വിശദമായി അദ്ദേഹം പറഞ്ഞു. അന്ന് രാത്രി തന്നെ നടത്തിയ എന്റെ പ്രഭാഷണത്തില്‍ ഞാന്‍ പറഞ്ഞു. വിശ്വാസത്തോട് കൂടി ചെയ്താല്‍ ആള്‍ ഇസ്ലാമില്‍ നിന്ന് പുറത്ത് പോകുമല്ലോ? വിശ്വാസമില്ലാതെ ചെയ്യുന്നതിനും ചില പരിമിതികള്‍ ഉണ്ട്. അത് ശ്രദ്ധിക്കേണ്ടതാണ്. വിലക്കപ്പെട്ട കാര്യങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ പൊതുവായി പ്രസംഗിച്ചു. ഇതൊരു വര്‍ഗീയതയുടെ ഭാഗമാകരുത് എന്നു വിചാരിച്ചാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം വിശദമാക്കി