വൈദികനെ ഹണി ട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വിഡിയോ കോൾ വഴി വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിലാണ് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. സൗഹൃദം നടിച്ച് വൈദികനുമായി ബന്ധം സ്ഥാപിച്ചതിന് ശേഷം വിഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ വൈക്കത്താണ് സംഭവം.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ബെംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരെയാണ് വക്കം പോലീസ് അറസ്റ്റ് ചെയ്തത്. വൈദികനെ ഭീഷണിപ്പെടുത്തി പലപ്പോഴായി 42 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുക്കുകയായിരുന്നു. വൈദികൻ പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടോ എന്ന് അന്വേഷിച്ചാണ് പ്രതിയായ നേഹ ഫാത്തിമ ആദ്യം ബന്ധപ്പെടുന്നത്. പിന്നീട് ഈ ബന്ധത്തിലൂടെ യുവതി വൈദികനുമായി സൗഹൃദം സ്ഥാപിച്ചു.
സുഹൃദ്ബന്ധത്തിലായതോടെ ഇദ്ദേഹത്തെ വിഡിയോ കോൾ വിളിച്ച് യുവതി സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കുകയായിരുന്നു. പിന്നീടാണ് ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാട്ടി വൈദികനിൽ നിന്ന് പ്രതികൾ പണം തട്ടിയത്. 2023 ഏപ്രിൽ മുതൽ പല തവണകളായി പ്രതികൾ വൈദികനിൽ നിന്ന് ഇവർ പണം തട്ടി. വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടതോടെ വൈദികൻ പോലീസിൽ പരാതിനൽകുകയായിരുന്നു. എസ്ഐമാരായ ജയകൃഷ്ണന്‍, കുര്യന്‍ മാത്യു, സി.പി.ഒമാരായ നിധീഷ്, ജോസ് മോന്‍, സനല്‍, മഞ്ജു, നെയ്തില്‍ ജ്യോതി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.