അച്ഛനെ മകന്‍ സ്ലാബിട്ട് മൂടിയ സംഭവം; കലക്ടറുടെ നടപടി ഇന്നുണ്ടായേക്കും

തിരുവനന്തപുരം ബാലരാമപുരത്ത് അച്ഛനെ മകന്‍ സ്ലാബിട്ട് മൂടിയ സംഭവത്തില്‍ കലക്ടറുടെ നടപടി ഇന്നുണ്ടായേക്കും. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൂടിയ സ്ഥലം പൊളിച്ചു പരിശോധിക്കാന്‍ അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സിഐ കലക്ടര്‍ക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ നടപടിയുടെ ഭാഗമായി മൂടിയ സ്ഥലം പൊളിച്ചു കൂടുതല്‍ പരിശോധന നടത്തും. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. അതേസമയം, മരണത്തില്‍ ദുരൂഹതയില്ലെന്നും, പിതാവ് ജീവല്‍സമാധി ആയതാണെന്നുമാണ് ഗോപന്‍ സ്വാമിയുടെ മക്കളുടെ വാദം.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

മാത്രമല്ല ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് തങ്ങളുടെ ക്ഷേത്രം വളരുന്നതില്‍ അസൂയ ഉള്ളവരാണെന്നും മക്കള്‍ പറയുന്നു. പിതാവ് പറഞ്ഞതനുസരിച്ചാണ് കര്‍മ്മങ്ങള്‍ ചെയ്തതെന്നും മകന്‍ പ്രതികരിച്ചു.

തുടര്‍ നടപടിയുടെ ഭാഗമായി മൂടിയ സ്ഥലം പൊളിച്ചു കൂടുതല്‍ പരിശോധന നടത്തും. സംഭവത്തില്‍ ദുരൂഹത പ്രകടിപ്പിച്ച് നാട്ടുകാരും രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം രാവിലെ ഗോപന്‍ സ്വാമി സമാധിയായി എന്ന വിവരം കാണിച്ചുകൊണ്ട് വീട്ടുകാര്‍ പോസ്റ്റുകള്‍ ഇട്ടപ്പോഴാണ് നാട്ടുകാര്‍ പോലും മരണവിവരം അറിയുന്നത്.

Exit mobile version