മാമി തിരോധാന കേസ്: കാണാതായ ഡ്രൈവറെയും ഭാര്യയെയും ഗുരുവായൂരിൽ നിന്ന് കണ്ടെത്തി

മാമി തിരോധന കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ കാണാതായ ഡ്രൈവർ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും ഗുരുവായൂരിൽ കണ്ടെത്തി. ഗുരുവായൂരിലെ ലോഡ്ജിൽ നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

മനസമാധാനം ഇല്ലാത്തത് കൊണ്ടാണ് ഗുരുവായൂരിലേക്ക് പോയതെന്ന് രജിത് കുമാർ പറഞ്ഞു. പ്രതികളേക്കാൾ പീഡനമാണ് താൻ അനുഭവിക്കുന്നത്. ചെയ്യാത്ത തെറ്റിനാണ് ഇത് അനുഭവിക്കുന്നതെന്നും രജിത് കുമാർ പറഞ്ഞു

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇവർ ഇവിടെ നിന്ന് ഓട്ടോറിക്ഷയിൽ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

Exit mobile version