കോഴക്കേസിൽ തന്നെ കുടുക്കിയതാണ്; പരാതിക്കാരന്റെ വീടിന് മുന്നിൽ സമരം ചെയ്യും: പ്രമോദ് കോട്ടൂളി

[ad_1]

കോഴക്കേസിൽ തന്നെ കുടുക്കിയതാണെന്നും തന്നെ കുടുക്കിയ ആളുടെ വീടിന് മുന്നിൽ അമ്മയ്ക്കും മകനുമൊപ്പം സമരം ചെയ്യുമെന്ന് സിപിഎം പുറത്താക്കിയ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി. കേസിലെ പരാതിക്കാരനായ ശ്രീജിത്തിന്റെ വീടിന് മുന്നിലാണ് സമരം ഇരിക്കുകയെന്ന് പ്രമോദ് പറഞ്ഞു. ആരാണ് ഇതിന് പിന്നിലെന്ന് അയാൾ പറയണമെന്നും പ്രമോദ് പ്രതികരിച്ചു

കോഴ വാങ്ങിയെന്നാണ് കുറേ ദിവസമായുള്ള ആരോപണം. ഞാൻ റിയൽ എസ്റ്റേറ്റ് മാഫിയ എന്നാണ് പറയുന്നത്. കോഴിക്കോട് നഗരത്തിൽ ഞാൻ എന്തെങ്കിലും ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ അത് പറയുന്നവർ ബോധ്യപ്പെടുത്തണം. തെറ്റ് ചെയ്തിട്ടില്ലെന്ന് എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. മകനായതിന് ശേഷമാണ് സഖാവായത്

22 ലക്ഷം കോഴ വാങ്ങിയിട്ടുണ്ടെങ്കിൽ തെളിവ് തരണം. എന്നെ ഇതിനകത്ത് കൊണ്ടുപോയി ഗൂഢാലോചന നടത്തിയത് ആരാണ്. 22 ലക്ഷം ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ അത് ആരാണ്, ആര് കൊടുത്തു. എപ്പോൾ വാങ്ങി തുടങ്ങിയ കാര്യങ്ങൾ അമ്മയെ ബോധ്യപ്പെടുത്തണമെന്നും പ്രമോദ് പറഞ്ഞു.
 


[ad_2]

Tags

Share this story