മദ്രസ വിദ്യാര്‍ഥിയെ ഇസ്തിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവത്തില്‍ അധ്യാപകന് അറസ്റ്റില്‍
കൂത്തുപറമ്പ്: മദ്രസാ വിദ്യാര്‍ഥിയെ ക്രൂരമായി പരുക്കേല്‍പ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈര്‍ അഷ്റഫ് ആണ് അറസ്റ്റില്‍ ആയത്. സംഭവത്തിന് പിന്നാലെ ഉമൈര്‍ ഒളിവില്‍ പോയിരുന്നു. കര്‍ണാടകയിലുള്ള ഉമൈറിനെ പോലീസ് പിടികൂടുകയായിരുന്നു. പഠനത്തില്‍ പിറകിലാണെന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ അടിക്കുകയും ഇസ്തിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയുമായിരുന്നുവെന്നാണ് ഉമൈറിനെതിരായ പരാതി. സെപ്തംബിറായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിന് ശേഷം മാത്രമെ ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് വ്യക്തമാകുകയുള്ളൂ. ആരോപണം ശരിയാണെന്ന് വ്യക്തമായാല്‍ ഉമൈറിനെതിരെ ശക്തമായ കോടതി നടപടിയുണ്ടാകും.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
