കോഴിക്കോട് കുറ്റിക്കാട്ടൂരിൽ രണ്ടര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. കൊൽക്കത്ത ശാരദാബാദ് സ്വദേശി നജീമുള്ള എന്നയാളാണ് രണ്ടര കിലോ കഞ്ചാവുമായി പിടിയിലായത് കോഴിക്കോട് ഡാൻസാഫും മെഡിക്കൽ കോളേജ് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ഇയാൾ കുടുങ്ങുകയായിരുന്നു. കെട്ടിട നിർമാണ തൊഴിലാളിയാണ് ഇയാൾ. കുറ്റിക്കാട്ടൂരിൽ കഞ്ചാവ് വിൽപ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഇതിനിടെയാണ് കഞ്ചാവുമായി പോയ നജീമുള്ള പിടിയിലായത്. തുടർന്ന് ഇയാളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ വലിയ പാക്കറ്റുകൾ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ
പ്രതിഭാ എം എല്‍ എയുടെ മകനെ കുറിച്ചുള്ള വ്യാജ വാര്‍ത്ത പിന്‍വലിച്ച് മാധ്യമങ്ങള്‍
ജിമ്മിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം; എംഡിഎംഎ, കഞ്ചാവ് പിടികൂടി, കണ്ണൂർ സ്വദേശി അറസ്റ്റിൽ
ട്രെയിനിൽ ബാഗുകളിൽ നിറച്ച 35 കിലോ കഞ്ചാവുമായി ആലുവയിൽ ഇറങ്ങി; മൂന്നംഗ സംഘത്തെ പൊക്കി പോലീസ്

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
