കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാട്; കെ ആർ മീരക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ
സാഹിത്യകാരി കെആർ മീരക്കെതിരെ പോലീസിൽ പരാതി നൽകി രാഹുൽ ഈശ്വർ. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഷാരോൺ രാജ് വധക്കേസ് മുൻനിർത്തി പറഞ്ഞ പ്രസ്താവനയിലാണ് പരാതി. എറണാകുളം പോലീസിലാണ് പരാതി നൽകിയത്. കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാടിനെതിരെയാണ് പരാതി നൽകിയതെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. വളരെ ചിരിച്ചു കൊണ്ട് പുച്ഛത്തോടെ പറയുകയാണ്, ചിലപ്പോൾ കഷായം കലക്കി കൊടുക്കേണ്ടി വരുമെന്ന്. ഷാരോൺ എന്ന് പറയുന്ന പുരുഷൻ സമപ്രായക്കാരിയായ ഗ്രീഷ്മയെയാണ് വിഷം നൽകി കൊന്നതെങ്കിൽ ന്യായീകരിക്കുമോ അഞ്ചോ ആറോ തവണ മനപ്പൂർവം ഷാരോണിനെ ഗ്രീഷ്മ വിളിച്ചു വരുത്തി ലൈംഗികതയിൽ ഏർപ്പെടാൻ താത്പര്യത്തോടെ സംസാരിച്ചു. എന്നിട്ട് വിഷം കൊടുത്ത് കൊന്നുവെന്ന് കോടതി വിധിയിൽ വ്യക്തമായി പറയുന്നുണ്ട്. അങ്ങനെ കൊല്ലപ്പെട്ട ഒരുത്തനെ അപമാനിക്കുകയും അവന്റെ കുറ്റമാണ് അവൻ മരിച്ചത് എന്ന് പറയുകയും ചെയ്യുന്നത് കൊലപാതകത്തെ ന്യായീകരിക്കലല്ലേ എന്നും രാഹുൽ ഈശ്വർ ചോദിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ്യം
