Wednesday, 18 November 2026 About Us · Contact Us

ചാല കവർച്ചയിൽ ട്വിസ്റ്റ്: കവർന്ന സ്വർണത്തിൽ നിന്നും നാലേകാൽ പവൻ കൂട്ടാളികളെ പറ്റിച്ച് പ്രതി വിനോദ് ഒളിപ്പിച്ചു

Vaishnavi - ചാല കവർച്ചയിൽ ട്വിസ്റ്റ്: കവർന്ന സ്വർണത്തിൽ നിന്നും നാലേകാൽ പവൻ കൂട്ടാളികളെ പറ്റിച്ച് പ്രതി വിനോദ് ഒളിപ്പിച്ചു

ചാലയിലെ സ്വർണക്കവർച്ചയിൽ സംഘത്തിനുള്ളിലും ചതി. കവർച്ച സംഘത്തിലെ മറ്റുള്ളവർ അറിയാതെയാണ് പ്രതി വിനോദ് സ്വർണം ഒളിപ്പിച്ചത്. വിനോദിന്റെ വീടിന് സമീപത്ത് ഒളിപ്പിച്ച സ്വർണം പൊലീസ് കണ്ടെത്തിയിരുന്നു.

വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാരന്റെ ബിസിനസ് തകർക്കാൻ വേണ്ടിയിട്ടാണ് ആറ് പേരടങ്ങുന്ന സംഘം കവർച്ചയ്ക്ക് പ്ലാൻ ചെയ്തത്. ഒരുമിച്ച് ഒറ്റക്കെട്ടായി നിൽക്കുമെന്നായിരുന്നു ആറ് പേരുടെയും വിശ്വാസം. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അവർ മുന്നോട്ട് പോയതും. എന്നാൽ വിശ്വാസം കാത്തുസൂക്ഷിക്കാൻ വിനോദ് തയ്യാറായില്ല.

കവർച്ചയ്ക്ക് പോകുമ്പോൾ അവർ കരുതിയിരുന്നത് തങ്ങൾ മോഷ്ടിക്കുന്ന സ്വർണത്തിൽ പകുതിയും കണക്കിൽപ്പെടാത്തതായിരിക്കുമെന്നാണ്. അതുകൊണ്ട് തന്നെ എത്ര സ്വർണം നഷ്ടപ്പെട്ടുവെന്ന് പറയാൻ ഉടമ തയ്യാറാകില്ല. അതിനാൽ പിടിക്കപ്പെടുന്ന സമയത്ത് ഇത്ര സ്വർണം മാത്രമേ തങ്ങളുടെ പക്കലുള്ളൂ എന്ന് പറയാൻ അവർ തീരുമാനിച്ചു. 450 ഗ്രാം സ്വർണം പിടിച്ചെടുത്താൽ തങ്ങളുടെ പക്കൽ ഇത്ര സ്വർണം മാത്രമേയുള്ളൂ, ഇത്ര മാത്രമേ കവർന്നിട്ടുള്ളൂ എന്ന് പൊലീസിനോട് പറയും. ഇങ്ങനയൊരു തീരുമാനത്തിലെത്തിയ ശേഷമാണ് ആറ് പേരും കവർച്ച നടത്തിയത്.

എന്നാൽ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കൂടുതൽ സ്വർണം കവർന്നിട്ടുണ്ടെന്ന് പ്രതികൾക്ക് സമ്മതിക്കേണ്ടി വന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് വെള്ളായണിയിൽ നിന്ന് 146 പവൻ സ്വർണം പിടിച്ചെടുത്തത്. ഇതോടെ മുഴുവൻ സ്വർണവും പിടിച്ചെടുത്തു എന്നാണ് മറ്റുള്ളവർ വിചാരിച്ചത്. എന്നാൽ പ്രതികളിലൊരാളായ വിനോദിനെ വിശദമായി ചോദ്യം ചെയ്തതോടെ താൻ കുറച്ചു സ്വർണം എടുത്തിട്ടുണ്ടെന്ന് സമ്മതിക്കുകയായിരുന്നു. ഇത് കവർച്ചാ സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്കും പുതിയ അറിവായിരുന്നു. മാത്രമല്ല, കവർച്ചയ്ക്ക് ക്വട്ടേഷൻ കൊടുത്ത ജ്വല്ലറി ഉടമകളായ ജയറാമിനും അമലിനും ഇക്കാര്യം അറിവുണ്ടായിരുന്നില്ല. അതിനേക്കാളേറെ ഒപ്പം പോയിരുന്ന അനിലും അനൂപും വിനോദ് സ്വർണം എടുത്തിരുന്നത് അറിഞ്ഞിരുന്നില്ല.

നാലേകാൽ പവൻ സ്വർണമാണ് വിനോദ് എടുത്തിരുന്നത്. ഇത് അയാൾ സ്വന്തം വീടിനടുത്തുള്ള പ്രദേശത്ത് കുഴിച്ചിട്ടു. ഇന്നലെ പൊലീസ് വിനോദുമായി എത്തി ഈ സ്വർണം വീണ്ടെടുത്തിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാങ്ങപ്പാറ അഭിറാം വധക്കേസിൽ നിർണായക വഴിത്തിരിവ്; കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും മൊബൈൽ ഫോണും കിണറ്റിൽ നിന്ന് കണ്ടെത്തി

പാങ്ങപ്പാറ അഭിറാം വധക്കേസിൽ നിർണായക വഴിത്തിരിവ്; കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും മൊബൈൽ ഫോണും കിണറ്റിൽ നിന്ന് കണ്ടെത്തി

45 മിനിറ്റ് മുൻപ്
വിഇഎച്ച് ഗ്ലോബല്‍ വൈദ്യുതി കരാര്‍; റെഗുലേറ്ററി കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് കെഎസ്ഇബി ഇന്ന് മറുപടി നല്‍കും

വിഇഎച്ച് ഗ്ലോബല്‍ വൈദ്യുതി കരാര്‍; റെഗുലേറ്ററി കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് കെഎസ്ഇബി ഇന്ന് മറുപടി നല്‍കും

1 മണിക്കൂർ മുൻപ്
ആറാം മാസത്തിലെ മന്ത്രിസഭായോഗത്തിൽ തർക്കം; മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് മന്ത്രിമാർ

ആറാം മാസത്തിലെ മന്ത്രിസഭായോഗത്തിൽ തർക്കം; മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് മന്ത്രിമാർ

1 മണിക്കൂർ മുൻപ്
തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി അമെരിക്ക; നിയമന നടപടികൾക്ക് ഇനി 90 ദിവസം

തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി അമെരിക്ക; നിയമന നടപടികൾക്ക് ഇനി 90 ദിവസം

1 മണിക്കൂർ മുൻപ്
ശംഖുമുഖം വാഹനാപകടം: ചികിത്സയിലായിരുന്ന മാതാവും ഒരുവയസ്സുകാരനായ മകനും മരിച്ചു

ശംഖുമുഖം വാഹനാപകടം: ചികിത്സയിലായിരുന്ന മാതാവും ഒരുവയസ്സുകാരനായ മകനും മരിച്ചു

3 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (18 നവംബർ 2026): പവന് ₹2,040 കുറഞ്ഞു; ഒരു പവന് ₹97,720

സ്വർണവില ഇന്ന് (18 നവംബർ 2026): പവന് ₹2,040 കുറഞ്ഞു; ഒരു പവന് ₹97,720

4 മണിക്കൂർ മുൻപ്