തൃശ്ശൂരിൽ റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ലോറിയിടിച്ച് മരിച്ചു
തൃശ്ശൂർ മണ്ണുത്തിയിൽ റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ലോറിയിടിച്ച് മരിച്ചു. കാളത്തോട് ചിറ്റിലപ്പള്ളി സ്വദേശി സിജോ(42)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് സംഭവം സിജോ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ റോഡിൽ പൂച്ച കിടക്കുന്നത് കാണുകയും ഇതിനെ രക്ഷിക്കാനായി റോഡിലേക്ക് ഇറങ്ങുകയുമായിരുന്നു. ഈ സമയം എതിർവശത്ത് നിന്നുവന്ന ലോറി യുവാവിനെ ഇടിച്ച് തെറിപ്പിച്ചു. മറുവശത്ത് കൂടി വന്ന കാറിന് മുന്നിലേക്കാണ് യുവാവ് തെറിച്ചുവീണത് യുവാവിനെ ഇടിച്ച കാറും മുന്നോട്ടുനീങ്ങിയാണ് നിന്നത്. ഉടനെ സിജോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിനെ ഇടിച്ച ലോറി നിർത്താതെ പോയി. പോലീസ് അന്വേഷണം ആരംഭിച്ചു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
