താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്കു കാല് തെന്നി വീണു; യുവാവ് മരിച്ചു
കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ നിന്ന് കാല് തെന്നി കൊക്കയിലേക്കു വീണ് യുവാവ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശി അമല്‍ (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ഒമ്പതാം വളവിന് സമീപത്താണ് സംഭവം. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വയനാട്ടിലേക്കുള്ള വിനോദയാത്രയിലായിരുന്നു. ട്രാവലര്‍ വാഹനത്തില്‍ പോകുമ്പോള്‍ മൂത്രമൊഴിക്കാനായി ഇറങ്ങിയ സമയത്ത് അബദ്ധത്തില്‍ കാല് തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു. അമല്‍ ഉള്‍പ്പെടെ 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തി അമലിനെ കൊക്കയില്‍ നിന്നും പുറത്തെടുത്തു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ്യം
