നെറ്റിയിൽ സ്റ്റിച്ചിടുന്നതിനിടെ വനിതാ ഡോക്ടറെ ആക്രമിച്ച് ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത പ്രതി പിടിയിൽ. തകഴി സ്വദേശി ഷൈജുവിനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. തകഴിയിലെ വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. അക്രമം നടത്തിയതിന് ശേഷം ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നുകളയുകയായിരുന്നു ആക്രമണത്തിന് ഇരയായ ഡോക്ടർ അഞ്ജലിയുടെ രാതിയിൽ അമ്പലപ്പുഴ കേസെടുത്തിരുന്നു. നെറ്റിയിൽ മുറിവുമായാണ് ഷൈജു ആശുപത്രിയിൽ എത്തിയത്. മുറിവിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈ പിടിച്ച് തിരിച്ചു. ഷൈജു മദ്യലഹരിയിൽ ആയിരുന്നുവെന്ന് ഡോക്ടർ പറയുന്നു ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ പിടിച്ചുമാറ്റിയെങ്കിലും ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെട്ടു. പിന്നാലെയാണ് പോലീസ് ഇയാളെ പിടികൂടിയത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
