മസ്തകത്തിൽ പരുക്കേറ്റ ആനയെ പിടികൂടി അനിമൽ ആംബുലൻസിലേക്ക് മാറ്റി; കോടനാട്ടിലേക്ക് പുറപ്പെട്ടു
അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരുക്കേറ്റ കാട്ടാനക്ക് ചികിത്സ നൽകുന്നതിനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം പൂർണം. മയക്കുവെടിയേറ്റ് മയങ്ങിയ ആന പ്രാഥമിക ചികിത്സക്ക് ശേഷം എഴുന്നേറ്റു. കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ എഴുന്നേൽപ്പിച്ചത്. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ ആംബുലൻസിലേക്ക് കയറ്റി കോടനാട്ടിലേക്ക് കൊണ്ടുപോയി കോടനാട്ടിൽ എത്തിച്ച ശേഷമാകും തുടർ പരിശോധനകൾ. ആനക്ക് ആന്റിബയോട്ടിക്കുകൾ അടക്കം നൽകി. മസ്തകത്തിലെ മുറിവിൽ ഡോക്ടർമാർ മരുന്ന് വെച്ചു. കൊമ്പനെ പാർപ്പിക്കാനുള്ള കൂട് കോടനാട്ടെ കപ്രിക്കോട് വനംവകുപ്പ് കേന്ദ്രത്തിൽ ഒരുങ്ങിയിട്ടുണ്ട്. രാവിലെ 7.15ഓടെയാണ് ആനയെ മയക്കുവെടി വെച്ചത്. 15 മിനിറ്റിനുള്ളിൽ ആന മയങ്ങിവീണു. പ്രാഥമിക ചികിത്സക്ക് ശേഷം ആനയെ എഴുന്നേൽപ്പിക്കാനായി. പിന്നാലെയാണ് അനിമൽ ആംബുലൻസിലേക്ക് ആനയെ മാറ്റിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
