സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 240 രൂപ ഉയർന്നു
Feb 18, 2025, 10:34 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 240 രൂപയാണ് ഉയർന്നത്. ഇന്നലെ പവന് 400 രൂപ വർധിച്ചിരുന്നു. രണ്ട് ദിവസത്തിനിടെ 640 രൂപയുടെ വർധനവാണുണ്ടായത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63,760 രൂപയിലെത്തി. ഗ്രാമിന് 30 രൂപ വർധിച്ച് 7970 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ജനുവരി 22നാണ് സ്വർണം പവന്റെ വില ആദ്യമായി 60,000 കടന്നത് ദിവസങ്ങൾക്കുള്ളിൽ സ്വർണവില 64,000ഉം കടന്നിരുന്നു. പിന്നാലെ കയറിയും ഇറങ്ങിയും നിൽക്കുന്നതാണ് കാണുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലും പ്രതിഫലിക്കുന്നത്.
