Wednesday, 11 November 2026 About Us · Contact Us

അൻവറിന്റെ ആരോപണങ്ങൾ പരിശോധിക്കും; കേരളത്തിലേത് ഏറ്റവും മികച്ച പോലീസ്: എകെ ബാലൻ

Never Said Bjp Govt Is Fascist Govt Ak Balan - ബിജെപി സർക്കാർ ഫാസിസ്റ്റ് സർക്കാർ ആണെന്ന് പറഞ്ഞിട്ടേയില്ല: എകെ ബാലൻ
ബിജെപി സർക്കാർ ഫാസിസ്റ്റ് സർക്കാർ ആണെന്ന് പറഞ്ഞിട്ടേയില്ല: എകെ ബാലൻ

നിലമ്പൂർ എംഎൽഎ പിവി അൻവർ ഉയർത്തിക്കാട്ടിയ എല്ലാ ആരോപണങ്ങളും കർശനമായി പരിശോധിക്കുമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. എംഎൽഎ ഉയർത്തിയിട്ടുള്ള പരാതികൾ അന്വേഷിക്കാൻ ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അക്കാര്യത്തിൽ വ്യക്തവും കർശനവുമായ തീരുമാനമാണ് സ്വീകരിച്ചിട്ടുള്ളത്. സർക്കാരിന് സ്വീകരിക്കാൻ കഴിയുന്ന മാതൃകാ സമീപനമാണ് അതെന്നും കേരള പൊലീസ് ലോകത്തെ എല്ലാ സേനയ്ക്കും മാതൃകയാണെന്നും എ കെ ബാലൻ പറഞ്ഞു. പി ശശിക്കെതിരെയുള്ള കേസുകളടക്കം എല്ലാം പൊലീസ് അന്വേഷിക്കും. അൻവർ പാർട്ടിക്ക് പരാതി നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന് അൻവറോട് തന്നെ ചോദിക്കണം, അദ്ദേഹത്തിന്റെ ആരോപണങ്ങൾ സർക്കാരിനും ഭരണപക്ഷത്തിനും ഒരു നാണകേടുമുണ്ടാക്കിയിട്ടില്ല. കെ ടി ജലീലും പ്രകാശ് കാരാട്ടും പാർട്ടിക്കെതിരെ ഒരിക്കലും സംസാരിക്കില്ലെന്നും അവർ സ്വതന്ത്രമായി നിലപാടുകൾ പറയുന്നത് ഇവിടെ ആരും വിലക്കില്ലെന്നും എ കെ ബാലൻ പറഞ്ഞു സോളാർ കേസ് പ്രതി സരിതയുടെ കോഡ് വിശദാംശങ്ങൾ ഒരു ഐജി പുറത്ത് വിട്ടത് എല്ലാവർക്കും അറിയാം. ഏറ്റവും വൃത്തികെട്ട കാര്യങ്ങൾ ഒരുകാലത്ത് പൊലീസിൽ നടന്നിരുന്നു എന്നാൽ ഇപ്പോൾ അങ്ങനെയല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ കാലഘട്ടത്തിൽ 51 അവാർഡുകളാണ് കേരളത്തിലെ പൊലീസ് വാങ്ങിയത്. അഴിമതി കുറഞ്ഞ ഏക പൊലീസ് കേരളത്തിലേതാണെന്നും എകെ ബാലൻ പറഞ്ഞു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

22 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

23 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

23 മണിക്കൂർ മുൻപ്
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026
മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ

10 Nov 2026