വാക്കുതർക്കം: കാസർകോട് ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു, പ്രതി പിടിയിൽ
കാസർകോട് ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു. പയ്യന്നൂർ സ്വദേശി സുരേഷ് കുമാറാണ്(48) കൊല്ലപ്പെട്ടത്. ഉപ്പള മത്സ്യമാർക്കറ്റിന് സമീപത്തെ ഫ്ളാറ്റിലെ ജീവനക്കാരനാണ് സുരേഷ് കുമാർ. ഇന്നലെ രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിൽ വെച്ചാണ് സംഭവം സംഭവവുമായി ബന്ധപ്പെട്ട് പത്വാടി കാർഗിൽ സ്വദേശി സവാദിനെ(23) പോലീസ് പിടികൂടിയിട്ടുണ്ട്. കവർച്ചയടക്കം നിരവധി കേസുകളിലെ പ്രതിയാണ് സവാദ്. നേരത്തെ രണ്ട് തവണ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇന്നലെ രാത്രിയും ഇരുവരും തമ്മിൽ തർക്കം നടന്നു ഇതിനിടെയാണ് സവാദ് സുരേഷ് കുമാറിനെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സുരേഷ് കുമാറിനെ മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധി

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തി

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ്യം
