Wednesday, 11 November 2026 About Us · Contact Us

അരിയിൽ ഷുക്കൂർ വധക്കേസ്: പി ജയരാജന്റെയും ടിവി രാജേഷിന്റെയും വിടുതൽ ഹർജി കോടതി തള്ളി

അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്. കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും ടിവി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു 2012 ഫെബ്രുവരി 20നാണ് ഷുക്കൂർ കൊല്ലപ്പെടുന്നത്. സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പ് പട്ടുവത്ത് വെച്ച് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് തൊട്ടുപിന്നാലെയാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം: പെരിന്തൽമണ്ണ സ്വദേശിയായ പ്രതിക്കെതിരെ കേരളത്തിലും കൊലക്കുറ്റം ചുമത്തി കേസെടുത്തു

ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം: പെരിന്തൽമണ്ണ സ്വദേശിയായ പ്രതിക്കെതിരെ കേരളത്തിലും കൊലക്കുറ്റം ചുമത്തി കേസെടുത്തു

09 Jul 2026

25 വര്‍ഷം തടവില്‍ കഴിഞ്ഞയാളെ സുപ്രീം കോടതി വെറുതെ വിട്ടു; കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന്

08 Jan 2025

തടവറ കാട്ടി കമ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തേണ്ട; പെരിയ കേസിലെ പ്രതികളെ സന്ദര്‍ശിച്ച് പി ജയരാജന്‍

05 Jan 2025

കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളതെന്ന് പി ജയരാജൻ

31 Dec 2024

ഓള്‍ പാസ് അപകടകരം; ഇപ്പോഴത്തെ കുട്ടികള്‍ക്ക് അക്ഷരത്തെറ്റില്ലാതെ എഴുതാനറിയില്ല: പി ജയരാജൻ

17 Dec 2024

ഗൾഫിൽ നിന്നെത്തി ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം; പ്രതിയുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചു

11 Dec 2024