കുട്ടിക്കാനത്ത് കാർ 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പുതുവത്സരാഘോഷത്തിന് എത്തിയ സംഘത്തിലെ കാഞ്ഞിരപ്പള്ളി ആനത്തോട്ടം സ്വദേശി ഫൈസലാണ് മരിച്ചത്. കോക്കാട്ട് ഹിൽസിൽ ഇന്നലെ രാത്രിയാണ് സംഭവം. കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിന് എത്തിയതായിരുന്നു ഫൈസലും ഇരുപതോളം പേരടങ്ങുന്ന സംഘവും. വാഹനം നിർത്തി സംഘം പുറത്ത് സംസാരിച്ച് നിൽക്കുകയായിരുന്നു. ഇതിനിടെ ഒരു ഫോൺ വന്നപ്പോൾ ഫൈസൽ കാറിനുള്ളിലേക്ക് കയറി. ഈ സമയത്ത് അബദ്ധത്തിൽ കൈ തട്ടി ഗിയർ മാറുകയും കാർ 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയുമായിരുന്നു പോലീസും ഫയർഫോഴ്സും രാത്രി തന്നെ തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ സന്നദ്ധ സംഘടനാ പ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് 350 അടി താഴ്ചയിൽ നിന്ന് ഫൈസലിന്റെ മൃതദേഹം ലഭിച്ചത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ
