ബംഗ്ലാദേശ് പെൺകുട്ടിയെ 20 പേർക്ക് നൽകി; കൊച്ചിയിൽ സ്ത്രീകളടക്കമുള്ള പെൺവാണിഭ സംഘം പിടിയിൽ
20കാരിയായ ബംഗ്ലാദേശ് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പെൺവാണിഭ സംഘം പിടിയിൽ. എളമക്കര കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെയാണ് പോലീസ് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കൊച്ചിലെത്തിച്ച പെൺകുട്ടിയെ ഇരുപതിലേറെ പേർക്ക് എത്തിച്ചു നൽകിയെന്നാണ് വിവരം അന്തർ സംസ്ഥാന ബന്ധങ്ങളുള്ള പെൺവാണിഭ സംഘത്തിലുൾപ്പെട്ട സെറീന എന്ന സ്ത്രീയാണ് പിടിയിലായ ഒരാൾ. ഇവരാണ് പെൺകുട്ടിയെ കൊച്ചിയിൽ എത്തിച്ചത്. ഇവരുടെ സഹായിയായ ശ്യാം എന്നയാളും സെറീനയുടെ കൂട്ടാളിയായ മറ്റൊരു സ്ത്രീയുമാണ് പിടിയിലായത് മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടി 12ാം വയസ്സിൽ ബന്ധുവിനൊപ്പമാണ് ഇന്ത്യയിലെത്തുന്നത്. കുട്ടി പിന്നീട് പെൺവാണിഭ സംഘത്തിന്റെ പിടിയിലാകുകയായിരുന്നു. നിലവിൽ പെൺകുട്ടി പോലീസ് സംരക്ഷണത്തിലാണ്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം; പ്രത്യേക അന്വേഷണ സംഘം നാളെ യോഗം ചേരും

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ
