ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകില്ല; ഗവർണറോട് പോര് പ്രഖ്യാപിച്ച് സർക്കാർ
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിലും, പിവി അൻവർ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയെങ്കിലും ഡിജിപിയും ചീഫ് സെക്രട്ടറിയും ഇന്ന് ഹാജരാകില്ല. സർക്കാർ അറിയാതെ ഇവരെ വിളിച്ചു വരുത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് മുഖ്യമന്ത്രി കത്തയച്ചു. നേരിട്ട് ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നും മുഖ്യന്ത്രിയോട് ആവശ്യമുന്നയിക്കാനേ സാധിക്കൂവെന്നും കത്തിൽ സർക്കാർ പറയുന്നു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശമടക്കം ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശിച്ചിരുന്നത് ഇന്ന് വൈകിട്ട് എത്താനാണ് ഇരുവരോടും നിർദേശം നൽകിയത്. എന്നാൽ ഈ ആവശ്യം തള്ളുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ഇരു വിഷയങ്ങളിലും ഗവർണർ ആവശ്യപ്പെട്ട റിപ്പോർട്ട് സർക്കാർ ഇതുവരെ നൽകിയിട്ടില്ല.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
