ക്ലാസില്‍ വരുന്നില്ല; ആര്‍ഷോയെ പുറത്താക്കുമെന്ന് കോളേജ് അധികൃതര്‍
കൊച്ചി: ക്ലാസില്‍ ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയെ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പുറത്താക്കും. ഇതിന് മുന്നോടിയായി ആര്‍ഷോയുടെ മാതാപിതാക്കള്‍ക്ക് കോളേജ് അധികൃതര്‍ നോട്ടീസ് നല്കി. ദീര്‍ഘനാളായി കോളജില്‍ ഹാജരാകുന്നില്ലെന്നാണ് കോളേജ് അധികൃതര്‍ വ്യക്തമാക്കിയത്. ആര്‍ക്കിയോളജി ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു പി എം ആര്‍ഷോ. കോളജില്‍ ഹാജരാകാതിരുന്നതിന്റെ കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍ നിന്ന് പുറത്താക്കുമെന്ന് കാണിച്ച് ആര്‍ഷോയുടെ മാതാപിതാക്കള്‍ക്ക് പ്രിന്‍സിപ്പല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എസ് എഫ് ഐയുടെ സമര വേദിയിലെ സ്ഥിരം സാന്നിധ്യമായ ആര്‍ഷോ ഗവര്‍ണര്‍ക്കെതിരായ സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. അതേസമയം, ഇനി ആ കോളേജില്‍ പഠിക്കില്ലെന്നും ആറാം സെമസ്റ്ററിന് ശേഷമുളള എക്സിറ്റ് ഓപ്ഷന് എടുത്ത് മറ്റൊരു കോളജില്‍ പോയി പഠിക്കുമെന്നും ആര്‍ഷോ വ്യക്തമാക്കി.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ആർഷോയെ പുറത്താക്കാൻ മഹാരാജാസ് കോളേജ്; മാതാപിതാക്കൾക്ക് പ്രിൻസിപ്പാളിന്റെ നോട്ടീസ്

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ
